തിരുവനന്തപുരം: കാട്ടാക്കടയിൽ മദ്യപാനികൾ വലിച്ചെറിഞ്ഞ ബിയർ കുപ്പി ദ്ദേഹത്തേക്ക് വീണ് അഞ്ചുവയസ്സുകാരന് പരിക്ക്. കള്ളിക്കാട് അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരിക്കേറ്റത്. ആദം ജോണിന്റെ പിതാവ് രജനീഷിനും പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്.
Also Read: ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 27.4 കോടിയുടെ മെത്താഫിറ്റമിനും കൊക്കെയ്‌നും MDMAയും
കാട്ടാക്കടയിലെ സ്വകാര്യ ബാറിലെത്തിയവർ തമ്മിലുള്ള തർക്കത്തിടെയാണ് ബിയർ കുപ്പി കൊണ്ടുള്ള അക്രമം ഉണ്ടായതിന്നാണ് റിപ്പോർട്ട്. ബാറിന് പുറത്തു നിന്നെത്തിയ കാറിൽ ഉള്ളവരും ബാറിനകത്ത് ഉണ്ടായിരുന്ന 'ഒരു വിഭാഗവുമായി വാക്ക് തർക്കം ഉണ്ടാവുകയും ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.
Also Read: ഏപ്രിൽ ആദ്യ ദിനം ഹനുമത് കൃപയാൽ ഇവർക്ക് ലഭിക്കും വമ്പൻ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
ഇതിനിടെ ബാറിൽ നിന്നിറങ്ങി വന്നവർ കയ്യിൽ ഉണ്ടായിരുന്ന ബിയർ കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞു പൊട്ടിക്കുകയും ഈ സമയം ഇതുവഴി യാത്ര ചെയ്യുകയായിരുന്ന കുഞ്ഞിനും പിതാവിനും പരിക്കേൽക്കുകയുമായിരുന്നു. കുഞ്ഞിൻറെ നെഞ്ചിലും കാലിലും ബിയർ കുപ്പിയുടെ ചില്ലുകൾ പതിച്ചു. കുട്ടിയെ ഉടൻ തന്നെ കാട്ടാക്കടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി നെയ്യാറ്റിൻകരയിലേക്ക് കൊണ്ടുപോയി. കാട്ടാക്കട എസ്ഐയുടെയും സിഐയുടെയും നേതൃത്വത്തിൽ അക്രമം നടത്തിയവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.








