തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് യാത്രക്കിടെ സ്ത്രീകൾക്ക് നേരെയുള്ള നഗ്നത പ്രദർശനം തുടർക്കഥയാകുന്നു. കെഎസ്ആർടിസി ബസിൽ സഞ്ചരിക്കവെ തിരുവനന്തപുരത്ത് സർക്കാർ ഉദ്യോഗസ്ഥയായ യുവതിക്ക് നേരെ നഗ്നത പ്രദർശനവും ലൈംഗിക അതിക്രമവും നടന്നു. ഇന്നലെ ജൂൺ നാലിന് പൂലർച്ചെ മൂന്ന് മണിയോടെ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത യുവതിക്ക് നേരെയാണ് നഗ്നത പ്രദർശനവും ലൈംഗിക അതിക്രമവും നടന്നത്. തുടർന്ന് യുവതിയുടെ പരാതിയിൽ തമിഴ് നാട് കന്യാകുമാരി സ്വദേശിയെ തിരുവനന്തപുരം വട്ടപ്പാറ പോലീസ് പിടികൂടി.


COMMERCIAL BREAK
SCROLL TO CONTINUE READING

കന്യാകുമാരി ജില്ലയിൽ വിളവൻകോട്  കീഴ്ത്തളം  ചെന്തുറ സ്വദേശി രാജു (41) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥയുമായ യുവതി ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് വരവേ കെഎസ്ആർടിസി ബസ്സിൽ വച്ചാണ് തമിഴ്നാട് സ്വദേശിയായ പ്രതിയിൽ നിന്നും അതിക്രമം നേരിടേണ്ടി വന്നത്. മദ്യലഹരിയിൽ ആയിരുന്ന പ്രതി കോട്ടയത്ത് നിന്നും കയറിയ സമയത്ത് തന്നെ പരാതിക്കാരിയോട് അപമാര്യാദയായി പെരുമാറാൻ തുടങ്ങിയിരുന്നു.


ALSO READ : യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ജാമ്യം നേടിയ സവാദ് ജയിലിന് പുറത്തേക്ക്


തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ പ്രതി പരാതിക്കാരിയുടെ ഇരിപ്പിടത്തിന് സമീപം വന്നിരിക്കുകയും ശരീരത്തെ കയറിപ്പിടിച്ച് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. പരാതിക്കാരി ബഹളം വച്ചതിനെ തുടർന്ന് മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും പ്രതിയെ തടഞ്ഞുവെച്ചു. തുടർന്ന് വിവരമറിഞ്ഞ വട്ടപ്പാറ പോലീസ് പ്രതിയെ ബസിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


അതേസമയം കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിൽ വെച്ച് യുവനടിക്ക് നേരെ നഗ്നത പ്രദർശനം ഉണ്ടായ സംഭവത്തിൽ പ്രതി സവാദിന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം അഡീഷ്ണൽ സെഷൻസ് കോടതിയാണ് സവാദിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തുടർന്ന് ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതിക്ക് ഓൾ കേരള മെൻസ് അസോസിയേഷൻ പൂമാലയിട്ട് സ്വീകരണം നൽകുകയും ചെയ്തു. നടിക്കെതിരെ നഗ്നത പ്രദർശനത്തിന് ശേഷം തിരുവനന്തപുരത്ത് സമാനമായ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിരുന്നു. ബാലരാമപുരത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിന് നേരെ കാഞ്ഞിരംകുളം സ്വദേശിയായ രഞ്ജിത്ത് യുവാവ് നഗ്നത പ്രദർശനം നടത്തിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.