മുംബൈ: പഠിപ്പ് കുറഞ്ഞയാളെ വിവാഹം കഴിച്ചതിന് ഡോക്ടറായ മകളെ വെടിവച്ചുകൊന്ന് പിതാവ്. സംഭവം നടന്നത് മുംബൈയിലാണ്. എംബിബിഎസ് ബിരുദധാരിയായ മകൾ 12–ാം ക്ലാസ് വരെ മാത്രം പഠിച്ച യുവാവിനെ വിവാഹം കഴിച്ചതിലുള്ള രോഷത്തെ തുടർന്നാണ് സിആർപിഎഫ് മുൻ ഇൻസ്പെക്ടർ മകൾക്കും മരുമകനും നേരെ വെടിയുതിർത്തത്.
Also Read: നന്തൻകോട് കൂട്ടക്കൊല: വിധി മേയ് ആറിന്, പ്രതി കൊന്നത് 4 പേരെ
വെടിവയ്പ്പിന് തുടർന്ന് മകൾ തൃപ്തി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മരുമകൻ അവിനാഷ് വാഘ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം നടത്തിയത് റിട്ട.സിആർപിഎഫ് ഇൻസ്പെക്ടർ കിരൺ മാംഗ്ലെയാണ്.
ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ ശനിയാഴ്ച ബന്ധുവിന്റെ വിവാഹ ചടങ്ങ് നടക്കുന്നതിനിടയിലാണ് സംഭവം നടന്നത്. മകളും മരുമകനും വിവാഹച്ചടങ്ങിന് എത്തുന്നതറിഞ്ഞ് ക്ഷണമില്ലാഞ്ഞിട്ടും ഇവിടെ എത്തിയാണ് പിതാവായ മാംഗ്ലെ മകൾക്കും മരുമകനും നേരെ വെടിയുതിർത്തത്.
ശേഷം വിവാഹ പന്തലിൽ ഉണ്ടായിരുന്നവർ മാംഗ്ലെയെ ബലപ്രയോഗത്തിലൂടെ കീഴടക്കി. പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പൂണെയിലെ ഒരു സ്ഥാപനത്തിൽ ഹെൽപറായിട്ടാണ് അവിനാഷ് ജോലി ചെയ്യുന്നത്. ദമ്പതികൾ പൂണെയിലാണ് താമസിച്ചിരുന്നതും. സംഭവത്തെ തുടർന്ന് എത്തിയ പോലീസ് കിരൺ മാംഗ്ലെയ്ക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









