)
തിരുവനന്തപുരം: നെയ്യാറ്റിൻകര വ്ലാങ്ങാമുറിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 55 വയസ്സോളം പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വാഴത്തോട്ടത്തിലെ ചതുപ്പിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. പനങ്ങോട്ടുകര സാബുവിന്റെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
തോട്ടത്തിലെ ജോലികൾക്കായി എത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തലമുടി നരച്ച തടിച്ച ശരീരത്തിൽ വസ്ത്രങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തോളം പഴക്കം വരും.
സമീപത്തെ സ്റ്റേഷനുകളിലെ മിസ്സിംഗ് കേസുകൾ ഉൾപ്പെടെ പോലീസ് അന്വേഷിച്ച് വരികയാണ്. വിരലയളവിദഗ്ധർ, ഫോറൻസിക് സംഘം, ഡോഗ് സ്കോഡ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.