കൊൽക്കത്ത: മുത്തശ്ശിക്കൊപ്പം വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കൊല്‍ക്കത്തയിലെ ഹൂഗ്ലിക്കടുത്താണ് സംഭവം. നാടോടി സംഘത്തിൽപ്പെട്ട കുട്ടിയാണ് ക്രൂരതയ്ക്കിരയായത്. താരകേശ്വര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. വെള്ളിയാഴ്ചയാണ് കുട്ടിയെ കണാതാകുന്നത്. ശനിയാഴ്ചയോടെ റെയിൽവെ സ്റ്റേഷനടുത്തുള്ള ഓടയിൽ നിന്നും കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശനെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
കൊതുകുവലയ്ക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ അത് മുറിച്ചാണ് എടുത്ത് കൊണ്ടുപോയത്. കുഞ്ഞിനെ കണ്ടെത്തുമ്പോൾ പൂർണ നഗ്നയായി രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. കുട്ടി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്.
Also Read: MDMA Seized In Wayanad: അതിർത്തിയിൽ വീണ്ടും വൻ ലഹരി വേട്ട; ചെക്ക്‌പോസ്റ്റിൽ സ്വകാര്യ ബസ് യാത്രക്കാരൻ എംഡിഎംഎയുമായി പിടിയിൽ
.
അതേസമയം പോലീസിന് ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. പോലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കുഞ്ഞുമായി സ്റ്റേഷനിലെത്തിയിട്ടും അന്വേഷിക്കാനോ കേസെടുക്കാനോ പോലീസ് തയാറായില്ലെന്നായിരുന്നു ആക്ഷേപം. സംഭവം വിവാദമായതോടെയാണ് കേസെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









