Crime News: കാട്ടാക്കടയിൽ മൂന്നം​ഗ സംഘം വ്യാപാരിയെ ആക്രമിച്ച് പണം കവർന്നതായി പരാതി; ഒരാൾ കസ്റ്റഡിയിൽ

കുറ്റിച്ചലിലെ തന്റെ സ്ഥാപനം അടച്ച് പോകുമ്പോഴാണ് വിശ്വംഭരന് നേരെ ആക്രമണമുണ്ടായത്.   

Written by - Zee Malayalam News Desk | Last Updated : Mar 21, 2025, 05:33 PM IST
  • ആക്രമണത്തിൽ വിശ്വംഭരന്റെ ശരീരമാകെ മർദ്ദനമേറ്റു.
  • ആര്യനാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
  • ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ ചികിത്സക്കായി മാറ്റാൻ ഡോക്ടർ നിർദ്ദേശിച്ചു.
Crime News: കാട്ടാക്കടയിൽ മൂന്നം​ഗ സംഘം വ്യാപാരിയെ ആക്രമിച്ച് പണം കവർന്നതായി പരാതി; ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: കുറ്റിച്ചലിൽ ലഹരി മാഫിയ സംഘങ്ങൾ വ്യാപാരിയെ ആക്രമിച്ച് പണം കവർന്നതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം. കുറ്റിച്ചലിൽ പ്രവർത്തിക്കുന്ന അഖില ട്രേഡേഴ്സിൻ്റെയും വി എൻ ഓഡിറ്റോറിയത്തിൻ്റെയും ഉടമയായ വിശ്വംഭരനെയാണ് സ്കൂട്ടറിലെത്തിയ മൂന്നം​ഗ സംഘം ആക്രമിച്ച് പണം കവർ‌ന്നത്. 1,62,000 രൂപ കവർ‌ന്നതായാണ് പരാതി. 

Add Zee News as a Preferred Source

വ്യാഴാഴ്ച രാത്രിയോടെ കുറ്റിച്ചലിലെ സ്ഥാപനം അടച്ച് പണവുമായി കോട്ടൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം. കാറോടിച്ച് പോകുമ്പോൾ പിന്നാലെ എത്തിയ സ്കൂട്ടർ നിർത്താതെ ഹോണടിക്കുകയും ലൈറ്റ് ഡിമ്മു ബ്രൈറ്റും അടിക്കുകയും ചെയ്തു. സ്കൂട്ടർ നിർത്താതെ ഹോണടിച്ചപ്പോൾ സൈഡ് കൊടുത്തതോടെയാണ് അക്രമി സംഘം കാർ തടഞ്ഞ് ആക്രമിച്ചത്. കാറിൽ നിന്നും പണം അടങ്ങിയ ബാഗ് കിട്ടിയതോടെ അക്രമികൾ രക്ഷപെട്ടു. 

Also Read: Malappuram School Fight: മലപ്പുറത്ത് സ്കൂളിൽ സംഘർഷം; മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു

 

ആക്രമണത്തിൽ വിശ്വംഭരന്റെ ശരീരമാകെ മർദ്ദനമേറ്റു. ആര്യനാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ ചികിത്സക്കായി മാറ്റാൻ ഡോക്ടർ നിർദ്ദേശിച്ചു. അതേസമയം മർദ്ദിച്ചവരിൽ ഒരാളെ അറിയാമെന്നും മുൻപ് കോട്ടൂരിൽ പൊലീസ് പിടികൂടിയ 11 അംഗ ലഹരി മാഫിയ സംഘത്തിൽ പെട്ട ആളാണെന്നും വിശ്വംഭരൻ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News