പത്തനംതിട്ട: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്ന സ്ത്രീകളുടെ സംഘം പിടിയിലായി. മലയാലപ്പുഴ ക്ഷേത്രത്തിൽ ദർശനത്തിന് വന്ന സ്ത്രീയുടെ മാല മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായിരിക്കുന്നത്. പൊള്ളാച്ചിയിൽ നിന്നുള്ളവരാണിവർ. വലിയൊരു സംഘമായി കേരളത്തിൽ എത്തി മോഷണം നടത്തി മടങ്ങുന്നതാണ് ഇവരുടെ പതിവ്.
പൊള്ളാച്ചി സ്വദേശികളായ രതി, ജൂലി, ജക്കമ്മാൾ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഒന്നാം തിയതി മലയാലപ്പുഴ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സ്ത്രീയുടെ മാല ഇവർ മോഷ്ടിച്ചിരുന്നു. 32 സിസിടിവി ക്യാമറകൾ ഉള്ള ക്ഷേത്രത്തിൽ വെറും രണ്ട് ക്യാമറകളിലാണ് മോഷണ സംഘത്തിന്റെ ദൃശ്യം പതിഞ്ഞിരിക്കുന്നത്. ദിവസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കളെ പിടികൂടിയത്. ഡിവൈഎസ്പി അർഷാദിന്റെ മേൽനോട്ടത്തിൽ സിഐ വിജയനും സംഘവുമായിരുന്നു അന്വേഷണം നടത്തിയത്.
മോഷണം നടത്തുന്ന സ്ഥലത്തെത്തി കഴിഞ്ഞാൽ 10 മിനിറ്റ് കൊണ്ട് കാര്യം നടത്തി മുങ്ങും. മോഷണ വസ്തു പല കൈമറിഞ്ഞു പോകുകയും ചെയ്യും. മോഷ്ടാക്കൾ ബസുകൾ മാറിക്കയറി സ്ഥലം വിടുകയാണ് പതിവ്. ഇവർക്ക് പൊള്ളാച്ചിയിൽ സ്വന്തമായി വീടും കാറുമൊക്കെയുണ്ട്. അഭിഭാഷകർ അടക്കമുള്ള സംഘമാണ് ഇവർക്ക് പിന്തുണയ്ക്കുള്ളത്. ഒന്നാംപ്രതി രതി വഞ്ചിയൂരിൽ മറ്റൊരു കേസിൽ കസ്റ്റഡിയിലാണ്. സംസ്ഥാനത്ത് പലയിടത്തും ഇവർക്കെതിരെ കേസുണ്ട്. പ്രതികളെ മലയാലപ്പുഴ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









