കൊല്ലം: ആര്യങ്കാവിൽ കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി. എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 2.19 കിലോ കഞ്ചാവ് പിടികൂടിയത്. ഏരൂർ സ്വദേശി സഞ്ജീവ് കുമാറാണ് എക്സൈസിന്റെ പിടിയിലായത്.
ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി ഉദയകുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി പ്രതി പിടിയിലാകുന്നത്. പ്രതിക്കെതിരെ എൻ ഡി പി എസ് കേസെടുക്കുകയും ചെയ്തു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷിബു പാപ്പച്ചൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രേം നസീർ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് സജീവ് കുമാർ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് സന്ദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









