Ganja Seized: പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പാർട്ടിക്ക് കഞ്ചാവ്; 34കാരന്‍ പിടിയില്‍

Ganja Seized: പാർട്ടിയ്ക്കായി കഞ്ചാവെത്തിച്ചു നൽകിയ ആളാണ് പിടിയിലായത്

Written by - Zee Malayalam News Desk | Last Updated : Feb 28, 2025, 06:24 PM IST
  • വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തിയ കളനാട് സ്വദേശി സമീർ കെ കെ (34) പൊലീസ് പിടികൂടി.
  • പിടികൂടുന്നതിനിടെ പൊലീസിനെ അതിക്രമിക്കാൻ ശ്രമിച്ചതിനടക്കം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
  • എൻഡിപിഎസ് ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയാണ് പ്രതിക്കു മേൽ ചുമത്തിയിട്ടുള്ള മറ്റു പ്രധാന വകുപ്പുകൾ.
Ganja Seized: പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പാർട്ടിക്ക് കഞ്ചാവ്; 34കാരന്‍ പിടിയില്‍

കാസര്‍ഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സെന്റ് ഓഫ് പാർട്ടിയിൽ കഞ്ചാവ്. കാസർകോടാണ് സംഭവം. പാർട്ടിയ്ക്കായി കഞ്ചാവെത്തിച്ചു നൽകിയ ആൾ പിടിയിലായി. വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തിയ കളനാട് സ്വദേശി സമീർ കെ കെ (34) പൊലീസ് പിടികൂടി. പിടികൂടുന്നതിനിടെ പൊലീസിനെ അതിക്രമിക്കാൻ ശ്രമിച്ചതിനടക്കം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എൻഡിപിഎസ് ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയാണ് പ്രതിക്കു മേൽ ചുമത്തിയിട്ടുള്ള മറ്റു പ്രധാന വകുപ്പുകൾ. സ്കൂളിൽ കഞ്ചാവ് ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.

Add Zee News as a Preferred Source

സെന്റ് ഓഫ് പാർട്ടിക്കിടെ കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിന് വിദ്യാർത്ഥികൾക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിനായുള്ള അന്വേഷണത്തിനിടെയാണ് കുട്ടികൾ തന്നെ പ്രതിയുടെ പേര് പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. സ്കൂളിന്‍റെ പേരുവിവരങ്ങളടക്കമുള്ള വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. കുട്ടികളുടെ കയ്യിൽ നിന്ന് കഞ്ചാവ് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. 

കാസർ​ഗോഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്കൂൾ വിദ്യാർത്ഥികൾ ലഹരി വസ്തുക്കൾ ഉപയോ​ഗിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയതെന്നും കുട്ടികൾ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും  ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ ഡി ഐ പി എസ് പറഞ്ഞു. ഇങ്ങനെ സെന്റ് ഓഫ് പാർട്ടിയ്ക്ക് ലഹരി ഉപയോ​ഗം നടക്കുന്നുവെന്ന് വിവരം ലഭിച്ചപ്പോൾ സംശയം തോന്നിയ വിദ്യാർത്ഥികളുടെ ബാ​ഗുകൾ പരിശോധിക്കുകയും തുടർന്ന് ചോദ്യം ചെയ്യുകയുമായിരുന്നു. ഇങ്ങനെയാണ് സമീറിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News