Kannur Theft: കണ്ണൂരിൽ മോഷണം; വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

കിടപ്പുമുറികളിലെ അലമാരകൾ കുത്തിത്തുറന്നാണ് മോഷ്ടാവ് സ്വർണവും പണവും കവർന്നത്.  

Written by - Zee Malayalam News Desk | Last Updated : Jun 2, 2025, 07:07 PM IST
  • പയ്യന്നൂർ ടൗണിന് സമീപം പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് കവര്‍ച്ച.
  • ടൗണിലെ വ്യാപാരി മാക്‌സ് മെഷീന്‍ ടൂള്‍സ് ഉടമ പരേതനായ എന്‍.വി.മോഹനന്റെയും ഇ.വി.ഗീതയുടെയും വീട്ടിലാണ് കവര്‍ച്ച നടന്നത്.
Kannur Theft: കണ്ണൂരിൽ മോഷണം; വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

കണ്ണൂർ: പയ്യന്നൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് നാല് പവനോളം സ്വർണ്ണാഭരണങ്ങളും 32,000 രൂപയും കവര്‍ന്നു. പയ്യന്നൂർ ടൗണിന് സമീപം പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് കവര്‍ച്ച. ടൗണിലെ വ്യാപാരി മാക്‌സ് മെഷീന്‍ ടൂള്‍സ് ഉടമ പരേതനായ എന്‍.വി.മോഹനന്റെയും ഇ.വി.ഗീതയുടെയും വീട്ടിലാണ് കവര്‍ച്ച നടന്നത്.

Add Zee News as a Preferred Source

ഗീതയും കുടുംബവും ദിവസങ്ങൾക്ക് മുമ്പ് ബെം​ഗളൂരുവിൽ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയിരുന്നു. പത്ത് ദിവസത്തോളമായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം കാസര്‍കോട് ജോലി ചെയ്യുന്ന മകന്‍ ഗോകുല്‍ നാട്ടിലെത്തിയപ്പോഴാണ് വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിതുറന്നതായി കണ്ടത്. 

Also Read: Student Haircut Controversy: 'മുടിവെട്ടിയത് ശരിയായില്ലെന്ന് പറഞ്ഞ് ക്ലാസിൽ കയറ്റിയില്ല'; അധ്യാപകർക്കെതിരെ പരാതി

കിടപ്പുമുറികളിലെ രണ്ട് അലമാരകള്‍ കുത്തിത്തുറന്ന മോഷ്ടാവ് സ്വർണ്ണവും പണവും കവർന്നു. ശേഷം സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. വീടിനകത്ത് സൂക്ഷിച്ചിരുന്ന താക്കോലുപയോഗിച്ച് വീടിന്റെ പിറകുവശത്തെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News