Crime News: ആലപ്പുഴയിൽ നടുറോഡിൽ ​ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്

Crime News: മീൻ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 25, 2025, 05:19 PM IST
  • ആലപ്പുഴ ചെട്ടികാടാണ് സംഭവം.
  • നിരവധി കേസുകളിൽ പ്രതികളായ തുമ്പി വിനുവും ജോൺകുട്ടിയുമാണ് ഏറ്റുമുട്ടിയത്.
  • ഏറ്റുമുട്ടലിനൊടുവിൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച് കുത്തുകയായിരുന്നു
Crime News: ആലപ്പുഴയിൽ  നടുറോഡിൽ ​ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്

ആലപ്പുഴ: നടുറോഡിൽ ​ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്. ആലപ്പുഴ ചെട്ടികാടാണ് സംഭവം. നിരവധി കേസുകളിൽ പ്രതികളായ തുമ്പി വിനുവും ജോൺകുട്ടിയുമാണ് ഏറ്റുമുട്ടിയത്. ഇരുവർക്കും കുത്തേറ്റു. ചെട്ടികാട് ജംഗഷനിൽ മീൻ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഏറ്റുമുട്ടലിനൊടുവിൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച് കുത്തുകയായിരുന്നു. ഇരുവർക്കും കുത്തേറ്റിട്ടുണ്ട്.

Add Zee News as a Preferred Source

ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവമുണ്ടായത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി 2 ആംബുലൻസുകളിലായി ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിലും ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായി എന്നും പൊലീസ് വ്യക്തമാക്കുന്നു. ഇവർ തമ്മിൽ മുൻവൈരാ​ഗ്യമുണ്ടെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News