തൃശൂർ: ലഹരി പാർട്ടിക്കിടെയുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. പോലീസിനെതിരെ ആക്രമണം നടത്തിയത് കൊലക്കേസ് പ്രതി ബ്രഹ്മജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
Also Read: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യത: ഇടുക്കി ജില്ലാ ഭരണകൂടം
ആക്രമണത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റത് ഗ്രേഡ് എസ്ഐ ജയൻ, സീനിയർ സിപിഒ അജു, സിപിഒമാരായ ഷനോജ്, ശ്യാം എന്നിവർക്കാണ്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം നടന്നത്.
സഹോദരങ്ങളായ അൽത്താഫും അഹദുമാണ് നല്ലെങ്കരയിൽ ബർത്ഡേ പാർട്ടി സംഘടിപ്പിച്ചത്. ബർത്ഡേ പാർട്ടിക്ക് ഇവരുടെ സുഹൃത്തുക്കളായ ബ്രഹ്മജിത്തും എബിനും അഷ്ലിനും ഷാർബലും എത്തിയിരുന്നു. അൽത്താഫിൻ്റെ വീടിന് അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ വെച്ച് നടത്തിയ ബർത്ഡേ പാർട്ടിക്കിടെ സംഘം ലഹരി ഉപയോഗിക്കുകയും തുടർന്ന് വീട്ടിലേയ്ക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ആകുകയുമായിരുന്നു. ത്തുകയുമായിരുന്നു സംഘർഷത്തിലേയ്ക്ക് എത്തുകയായിരുന്നു.
Also Read: എട്ടാം ശമ്പള കമ്മീഷൻ: ലെവൽ 6 ജീവനക്കാരുടെ പ്രതിമാസ ശമ്പളം എത്രയാകും? അറിയാം
തർക്കത്തെ തുടർന്ന് അൽത്താഫിൻ്റെ വീടിന് സമീപത്തേയ്ക്ക് എത്തിയ സംഘം ഏറ്റുമുട്ടകയും ഇതിൽ ഭയന്ന അൽത്താഫിന്റെ മാതാവാണ് വിവരം പോലീസിനെ അറിയിച്ചതും. വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ വടിവാളും കമ്പിവടികളുമായി ഇവർ ആക്രമിക്കുകയായിരുന്നു. അക്രമികൾ മൂന്ന് പോലീസ് ജീപ്പുകൾ തകർത്തു. തുടർന്ന് കൂടുതൽ പോലീസ് എത്തി പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









