)
കണ്ണൂർ: ജയിൽ ചാടിയ കൊടും ക്രിമിനൽ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പിലെ ആളില്ലാത്ത വീട്ടിലാണ് ഒളിച്ചിരുന്നത്. പോലീസ് വീടുവളഞ്ഞതോടെ ഇറങ്ങിയോടി. പോലീസ് പിന്തുടർന്നതോടെ കിണറ്റിൽ ചാടി. കിണറ്റിൽ നിന്നാണ് പോലീസ് പിടികൂടിയത്. പോലീസ് പിന്തുടർന്നതോടെയാണ് ആളൊഴിഞ്ഞ വീട്ടിലേക്ക് ഓടിക്കയറിയത്.