)
കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. ഒറ്റക്കയ്യനായ ഇയാൾ സെല്ലിന്റെ കമ്പി മുറിച്ച് മാറ്റിയാണ് പുറത്ത് കടന്നത്. ഒറ്റക്കയ്യാനായ ഇയാൾക്ക് തനിയെ ജയിൽ ചാടാൻ സാധിക്കുമോയെന്നതിൽ ദുരൂഹത തുടരുകയാണ്. ജയിലിൽ നിന്നും പുറത്ത് നിന്നും സഹായം ലഭിച്ചതായാണ് സൂചന. കൊടും കുറ്റവാളിയായ ഗോവിന്ദച്ചാമി അതീവ സുരക്ഷയുള്ള സെല്ലിൽ നിന്ന് രക്ഷപ്പെട്ടത് അഞ്ചര മണിക്കൂറിന് ശേഷമാണ് അധികൃതർ അറിഞ്ഞതെന്നാണ് സൂചന.
ഇതുവരെ ലഭിച്ച വിവരങ്ങൾ ഇങ്ങനെ
സെല്ലിന്റെ കമ്പി മുറിച്ച് മാറ്റി പുറത്ത് കടന്നു
ക്വാറന്റൈൻ ബ്ലോക്കിലെത്തി മതിലിനോട് ചേർന്നുള്ള മരത്തിനു മുകളിൽ കയറി
കമ്പിളിയും പുതപ്പും കെട്ടി മതിലിലൂടെ പുറത്തേക്ക് കടന്നു
ജയിലിന് മുകളിലെ വേലിയിൽ വൈദ്യുതി ബന്ധമില്ല
പരിശോധനയ്ക്ക് എത്തിയപ്പോൾ പ്രതിയെ സെല്ലിൽ കണ്ടില്ല
ജയിലിലെ 10 ബി ബ്ലോക്കിൽ പാർപ്പിച്ചിരുന്ന പ്രതി രക്ഷപ്പെട്ടത് പുലർച്ചെ 1:30ന്
പോലീസ് വിവരമറിഞ്ഞത് 7 മണിക്ക്
ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ഉൾപ്പെടെ പരിശോധന
കണ്ണൂർ ജില്ലയുടെ അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന
ജയിലിന് സമീപത്തെ അടച്ചിട്ട കെട്ടിടങ്ങളിലും തിരച്ചിൽ
പോലീസിന്റെ വ്യാപക തിരച്ചിൽ തുടരുന്നു, ജയിൽ ഡിജിപി കണ്ണൂരിൽ
കാസർകോട് റെയിൽവേ സ്റ്റേഷനിൽ പരിശോധന നടക്കുന്നു
റെയിൽവേ പോലീസും ജാഗ്രതയിൽ
കണ്ണൂർ ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം നടത്തുന്നു
സംസ്ഥാനതലത്തിൽ കർശന പരിശോധനയ്ക്ക് നിർദ്ദേശം നൽകി ഡിജിപി റവാഡ ചന്ദ്രശേഖർ
തമിഴ്നാട് കർണാടക ഡിജിപിമാരെ വിവരമറിയിച്ചു
അതിർത്തികൾ കേന്ദ്രീകരിച്ച് കർശന പരിശോധന
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.