)
കണ്ണൂർ: കണ്ണൂർ ജയിലിൽ നിന്നും ചാടിയ ഗോവിന്ദചാമിയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഇന്ന് കണ്ണൂരിലെ സെൻട്രൽ ജയിലിൽ തുടരും. അടുത്ത ദിവസങ്ങളിൽ ഗോവിന്ദചാമിയെ വിയ്യൂരിലെ അതിസുരക്ഷ ജയിലിലേക്ക് മാറ്റും. വിയ്യൂരിലേക്കുള്ള മാറ്റം ജയിൽ വകുപ്പ് തീരുമാന പ്രകാരമാണ് നടത്തുക. ജയിൽ ചാടിയ ശേഷം പിടികൂടിയ പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഷൊർണൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ഗോവിന്ദച്ചാമി കണ്ണൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു.
എന്നാൽ, മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ഒടുവില്‍ ഇന്ന് പുലർച്ചെ ഗോവിന്ദച്ചാമി ജയില്‍ ചാടുകയായിരുന്നു. എന്നാൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കിണറ്റിൽ നിന്ന് പിടികൂടുകയായിരുന്നു. അതേസമയം, സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ വീഴ്ചയിൽ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. പോലീസ് - ജയിൽ മേധാവിമാർ, കേന്ദ്ര സെക്രട്ടറി തുടങ്ങിയവർ യോഗത്തിനെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.