)
തിരുവനന്തപുരം: സഹപാഠിയുടെ വീട് കയറി ആക്രമിച്ച് ഒരു സംഘം പ്ലസ് ടു വിദ്യാർത്ഥികൾ. ചെങ്കോട്ടുകോണം ശാസ്തവട്ടത്താണ് സംഭവം. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ 15 ഓളം വരുന്ന സംഘമാണ് വീട് കയറി ആക്രമിച്ചത്. ആക്രമണത്തിൽ തുണ്ടത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി അഭയ് (17) യുടെ കയ്യിലും മൂക്കിലും പരിക്കേറ്റു. തുണ്ടത്തിൽ മാധവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ഒരു സംഘം പ്ലസ് ടു വിദ്യാർത്ഥികളാണ് വീട് കയറി അക്രമം നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നിരുന്നു. സംഘർഷത്തിനിടയിൽപ്പെട്ട സുഹൃത്തിനെ അഭയ് പിടിച്ചു മാറ്റിയിരുന്നു. ഇതിനെ തുടർന്നായിരുന്നു വീടു കയറി ആക്രമണം. പരിക്കേറ്റ അഭയ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരിക്കുകയാണ്. ഉടൻ തന്നെ പോത്തൻകോട് പോലീസ് സ്ഥലത്തെത്തിയിരുന്നു. പോത്തൻകോട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.