Half Price Scam: പാതിവില തട്ടിപ്പ് കേസിൽ ആനന്ദ കുമാർ അറസ്റ്റിൽ

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.  

Written by - Zee Malayalam News Desk | Last Updated : Mar 12, 2025, 10:01 AM IST
  • കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
  • ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ആനന്ദ കുമാറിനെ ക്രൈം ബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
  • പാതിവില തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ ആനന്ദ കുമാർ ആണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
Half Price Scam: പാതിവില തട്ടിപ്പ് കേസിൽ ആനന്ദ കുമാർ അറസ്റ്റിൽ

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ മുഖ്യ പ്രതികളിൽ ഒരാളായ സായി ​ഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാർ അറസ്റ്റിൽ. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ആനന്ദ കുമാറിനെ ക്രൈം ബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പാതിവില തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ ആനന്ദ കുമാർ ആണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.

Add Zee News as a Preferred Source

കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ജവഹർ ന​ഗർ ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ച് ആനന്ദ കുമാറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുടുംബാം​ഗങ്ങളും ഈ സമയം ഇയാളോടൊപ്പം ഉണ്ടായിരുന്നു. ആനന്ദ കുമാർ ചെയർമാൻ ആയ ദേശീയ എൻജിഒ കോൺഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പാതിവില തട്ടിപ്പ് നടന്നത്.‍‍

Also Read: Pakistan Train Hijack: പാക് ട്രെയിൻ ഹൈജാക്; ബലൂചിസ്ഥാൻ ഭീകരർ ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ചു

 

തട്ടിപ്പിൽ പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം ക്രൈംബ്രാഞ്ച് തള്ളി. എൻജിഒ കോൺഫെഡറേഷനിൽ നിന്ന് ആനന്ദ കുമാർ പണം വാങ്ങിയതിന് തെളിവ് ലഭിച്ചതായി ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News