)
ഒഡിഷ: മാൽക്കൻഗിരിയിൽ നിന്ന് ഏകദേശം 60 കിലോയോളം വരുന്ന ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 8 കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയതെന്ന് മാൽക്കൻഗിരി പോലീസ് സൂപ്രണ്ട് വിനോദ് പാട്ടീൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ മയക്കുമരുന്നുമായി ബന്ധപ്പെട്ട എട്ട് അജ്ഞാത പ്രതികൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട് എന്നാൽ ഇവർ ഉപേക്ഷിച്ചു പോയ 8 മോട്ടോർ സൈക്കിളുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. പെട്രോളിങ്ങിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് എസ്സാര്‍ ചൗക്കിൽ പ്രതികളെ പിടികൂടാനായി എത്തിയത്. പ്രതികൾ ഹാഷിഷ് ഓയിൽ ആന്ധ്രാപ്രദേശിലേക്ക് കടത്താൻ ശ്രമിക്കുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെയും പോലീസ് വാഹനത്തെയും കണ്ടതോടെ പ്രതിയായ 8 പേരും വാഹനങ്ങൾ ഉപേക്ഷിച്ച് ഉടൻ തന്നെ രക്ഷപ്പെട്ടു. ഇവർ ഹാഷിഷ് ഓയിൽ പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ നിലയിൽ ബൈക്കുകളിലാണ് സൂക്ഷിച്ചിരുന്നത്. ആദ്യമായാണ് ഇത്രയധികം അളവിൽ ഹാഷിഷ് ഓയിൽ ഒഡീഷയിൽ നിന്ന് പിടിച്ചെടുക്കുന്നതെന്ന് എസ്പി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.