)
വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വന്‍ കുഴല്‍പ്പണ വേട്ട. രേഖകളില്ലാതെ ഒരു കോടി പതിനൊന്നു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് പിടികൂടിയത്. പണം കടത്തിയ നൂല്‍പ്പുഴ സ്വദേശി സി.കെ. മുനീറിനെ തുടര്‍ നടപടികള്‍ക്കായി എക്സൈസ് വകുപ്പ് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റി കൈമാറി. ഇന്നലെ രാത്രി 10 മണിയ്ക്കാണ് സംഭവം.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കാറില്‍ രേഖകളില്ലാതെ നിയമവിരുദ്ധമായി കടത്തികൊണ്ട് വന്ന 1,11,32,500 രൂപയാണ് പിടികൂടിയത്.
പ്രിവന്റീവ് ഓഫീസര്‍മാരായ ഇ.അനൂപ്, വി.രഘു, സിവില്‍ എക്സൈസ് ഓഫീസര്‍ പി.വി വിപിന്‍ കുമാര്‍ മുതലായവര്‍ പരിശോധനയില്‍ പങ്കെടുത്തു. വയനാട് എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ എ ജെ ഷാജി സുല്‍ത്താന്‍ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ സുനില്‍ കല്‍പ്പറ്റ റെയിഞ്ച് ഇന്‍സ്പെക്ടര്‍ ജി ജിഷ്ണു എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി. തെരഞ്ഞെടുപ്പ് ഏറ്റവും സുഗമമായി നടക്കുന്നതിനായി അനധികൃത വസ്തുക്കൾ സംസ്ഥാനത്തേക്ക് കടന്നുവരുന്നത് തടയാൻ കര്‍ശന പരിശോധന തുടരുമെന്ന് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.