തിരുവനന്തപുരം: കൊടും കുറ്റവാളി നവാസുദ്ദീൻ പോലീസ് പിടിയിൽ. വിളപ്പിൽശാല- മോഷണം, പിടിച്ച് പറി, ഭവനഭേദനം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കൂടാതെ കെഎഎപിഎ ചുമത്തിയിട്ടുമുണ്ട്. വിളപ്പിൽ വില്ലേജിൽ പുറ്റുമ്മേൽക്കോണം, കുണ്ടാമൂഴി, കുളച്ചിക്കോട്, ഫാത്തിമ മൻസിലിൽ മുഹമ്മദ് നൂഹ് മകനായ നവാസുദ്ദീന് 44 വയസ്സാണ്. വിളപ്പിൽശാല പോലീസ് ആണ് അറസ്റ്റ് ചെയ്തത്. വിളപ്പിൽശാല കുളച്ചിക്കോട് ജോഷി മോഹൻ എന്നയാളെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ വിളപ്പിൽശാല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയുമായിരുന്നു.
ALSO READ: 7 വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ഒത്താശ; അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിന തടവ്
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.കിരൺ നാരായൺ അവറുകൾക്ക് ലഭിച്ച രഹസ്യവിവര പ്രകാരം കാട്ടാക്കട ഡിവൈഎസ്പി
ഷിബുവിൻെറ മേൽനോട്ടത്തിൽ വിളപ്പിൽശാല പോലീസ് ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ.സുരേഷ് കുമാറിൻറെ നേതൃത്വത്തിൽ എസ് ഐ ആശിഷ്, രതീഷ്, സിപിഒ-മാരായ പ്രദീപ്, അജിൽ, രതീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തതത്. പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി .കാട്ടാക്കട ജുഡീഷ്യൽ ഫസ്‌റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസ്സത്തേക്ക് റിമാൻറ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.









