കൽപറ്റ: സുൽത്താൻ ബത്തേരി ഹേമചന്ദ്രൻ കൊലക്കേസിൽ ഒരാൾ കൂടി പിടിയിലായി. ബത്തേരി സ്വദേശി വെൽബിൻ മാത്യു ആണ് പിടിയിലായത്. ഹേമചന്ദ്രനോടും മറ്റു പ്രതികളോടും ഒപ്പം ഇയാൾ കാറിൽ സഞ്ചരിച്ചിരുന്നു. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ടുള്ള കരാറിൽ വെൽബിൻ സാക്ഷിയായി ഒപ്പിട്ടതായും വിവരമുണ്ട്. കേസിൽ പിടിയിലാകുന്ന അഞ്ചാമത്തെയാളാണ് വെൽബിൻ മാത്യു.
Alappuzha Twin Murder: ആലപ്പുഴയെ നടുക്കി ഇരട്ടക്കൊല; യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു
ആലപ്പുഴ: ആലപ്പുഴ കൊമ്മാടിയിൽ യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി. പനവേലി പുരയിടത്തിൽ തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ ബാബു (47) പോലീസ് പിടിയിലായി. കുടുംബ വഴക്കിനെ തുടർന്നാണ് കൊല നടത്തിയതെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്.
മദ്യലഹരിയിലാണ് പ്രതി കൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു. ഇറച്ചി വെട്ടുകാരനാണ് ബാബു. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാൾ മാതാപിതാക്കളെ മർദ്ദിക്കുന്നത് പതിവായിരുന്നു. മുൻപ് മാതാപിതാക്കളെ മർദ്ദിച്ചപ്പോൾ പോലീസ് ഇടപെട്ട് ബാബുവിന് താക്കീത് നൽകിയിരുന്നു.
സംഭവ ദിവസവും മദ്യപിച്ചെത്തിയ ബാബു വീട്ടിൽ വഴക്കുണ്ടാക്കുകയും മാതാപിതാക്കളെ കുത്തിക്കൊല്ലുകയുമായിരുന്നു. തുടർന്ന് ഭർതൃവീട്ടിൽ കഴിയുന്ന സഹോദരിയെ വിളിച്ച് ഇയാൾ മാതാപിതാക്കളെ കൊലപ്പെടുത്തിയതായി അറിയിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി ആഗ്നസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേ









