Hemachandran Murder Case: മൃതദേഹം അഴുകിയില്ല, ഹേമചന്ദ്രന്റെ ഒന്നര വർഷം നീണ്ട തിരോധാനത്തിന്റെ ചുരുളഴിയുന്നു

Hemachandran Murder Case Wayanad: പെൺ സുഹൃത്തിന്റെ ഫോൺകോളാണ് ഹേമചന്ദ്രനെ വീട്ടിൽ നിന്ന് ഇറക്കിയത്. കേസിലെ പ്രതികളുമായി സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jun 29, 2025, 03:52 PM IST
  • 2024 മാർച്ച് 20ന് ഹേമചന്ദ്രനെ തട്ടികൊണ്ടു പോയി
  • പെൺസുഹൃത്തിന്റെ ഫോൺകോളാണ് ഹേമചന്ദ്രനെ വീട്ടിൽ നിന്ന് ഇറക്കിയത്
  • കൊലപാതകത്തിന് കാരണം കേസിലെ പ്രതികളുമായുള്ള സാമ്പത്തിക ഇടപാട്
Hemachandran Murder Case: മൃതദേഹം അഴുകിയില്ല, ഹേമചന്ദ്രന്റെ ഒന്നര വർഷം നീണ്ട തിരോധാനത്തിന്റെ ചുരുളഴിയുന്നു

കോഴിക്കോട്: ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്ന് കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം തമിഴ്‌നാട്ടിലെ ചേരമ്പാടിയിലെ ഉൾവനത്തിൽ നിന്ന് കണ്ടെത്തി. 2024 മാർച്ച് 20 നാണ് വയനാട് സ്വദേശിയായ ഹേമചന്ദ്രനെ പ്രതികൾ തട്ടികൊണ്ട് പോയത്. റിയൽ എസ്റ്റേറ്റുകാരനും  പലിശക്കാരനുമായി ജോലിചെയ്തു വന്നിരുന്ന  ഹേമചന്ദ്രൻ ആളുകളുമായി പണ ഇടപാടുകൾ നടത്താറുണ്ടായിരുന്നു. കേസിലെ പ്രതികളുമായും അത്തരമൊരു  സാമ്പത്തിക ഇടപ്പാടുണ്ടായിരുന്നു.

Add Zee News as a Preferred Source

പ്രതികൾ ഹേമചന്ദ്രനെ പെൺസുഹൃത്തിനെ കൊണ്ട് ഫോണിൽ വിളിപ്പിക്കുകയായിരുന്നു. ഈ ഫോൺവിളി വന്നതിന് ശേഷമാണ് കോഴിക്കോട് മായനാടുള്ള തന്റെ വാടകവീട്ടിൽ നിന്ന് ഹേമചന്ദ്രൻ പുറത്തേക്കിറങ്ങിയത്. അതിനുശേഷം പ്രതികൾ ഹേമചന്ദ്രനെ കാറിൽ കൂട്ടികൊണ്ടു പോയി. തരാനുള്ള പണം ആവശ്യപ്പെട്ട് മർദ്ദിച്ചതിനെ തുടർന്ന് ഹേമചന്ദ്രൻ മരണപ്പെട്ടു. തുടർന്ന് പ്രതികൾ തമിഴിനാട്ടിലെ ചേരമ്പാടിക്കടുത്തുള്ള വനത്തിൽ കൊണ്ടുപോയി കുഴിച്ചിടുകയായിരുന്നു.

ALSO READ: കോഴിക്കോട് കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ഒന്നര വർഷത്തിന് ശേഷം

രണ്ട് മാസത്തിനു മുമ്പ് എസ്എച്ച്ഒ ജിജീഷ് ഈ കേസിന്റെ അന്വോഷണ ചുമതല ഏറ്റെടുത്തു. അതിനുശേഷം ആണ് കേസിൽ വഴിത്തിരിവുണ്ടായത്. ഹേമചന്ദ്രനെ തട്ടികൊണ്ടുപോയതാണെന്നു വ്യക്തമായതിനെ തുടർന്ന് സംഘത്തിൽ ഉൾപ്പെട്ട രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിയിലായ സുൽത്താൻ ബത്തേരിക്കാരായ അജേഷിനേയും ജോതിഷ് കുമാറിനേയും പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതൊടെ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞു. പ്രതികൾ ഹേമചന്ദ്രനെ സുൽത്താൻ ബത്തേരിയിലെ വീട്ടിലെത്തിച്ച് മർദ്ദിക്കുകയായിരുന്നു. പിന്നീട് അടുത്ത ദിവസം വീട്ടിലെത്തിയ പ്രതികൾ ഹേമചന്ദ്രനെ പൂട്ടിയിട്ട മുറിയിൽ മരിച്ചതായി കണ്ടു. മരണം ഉറപ്പാക്കിയ പ്രതികൾ ഹേമചന്ദ്രന്റെ മൃതദേഹം തമിഴ്‌നാട്ടിലെ ചേരമ്പാടിയിലെ വനത്തിൽ എത്തിച്ചു കുഴിച്ചിടുകയായിരുന്നു.

അറസ്റ്റിലായ പ്രതി അനീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുകയും മണ്ണിനടിയിൽ 4 അടിയോളം ആഴത്തിൽ കുഴിച്ചിട്ട നിലയിൽ ഹേമന്ദ്രന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. മൃതദേഹം പൂർണമായും അഴുകിയിരുന്നില്ല. തണുപ്പ് നിറഞ്ഞ കാലാവസ്ഥയും ചതുപ്പ് നിലവും മൃതദേഹം അഴുകാതിക്കാനുള്ള കാരണങ്ങളായി മാറി എന്നാണ് പ്രാഥമിക നിഗമനം.

അന്വേഷണം വഴി തിരിച്ചുവിടുന്നതിനായി പ്രതികൾ ശ്രമം നടത്തിയിരുന്നു. മാസങ്ങളോളം ഹേമചന്ദ്രന്റെ ഫോൺ ആക്ടീവായിരുന്നു. ഈ ഫോണിൽ നിന്ന് ഭാര്യയെ ഉൾപ്പെടെയുള്ള ബന്ധുക്കളെ വിളിച്ചതായി തെളിവുകളുണ്ട്. ഫോൺകോളുകളെ അടിസ്ഥാനമാക്കിയുള്ള പൊലീസിന്റെ അന്വേഷണം പ്രതികളിലേക്ക് എത്തിച്ചേരുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തു. മൃതദേഹം ഏത് ഭാ​ഗത്താണ് കുഴിച്ചിട്ടതെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതികളെയും കൂട്ടി ​ചേരമ്പാടിയിലേക്ക്  പോലീസ് എത്തിയതും മൃതദേഹം കണ്ടെടുത്തതും ഇതോടെ, ഹേമചന്ദ്രന്റെ ഒന്നര വർഷത്തോളം നീണ്ട തിരോധാനത്തിന്റെ ചുരുളഴിയുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News