Teacher Arrested: 24 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം; ഹൈസ്കൂള്‍ അധ്യാപകൻ അറസ്റ്റിൽ

Teacher Arrested: സർക്കാർ സ്കൂളിലെ മാത്തമാറ്റിക്സ് അധ്യാപകനാണ് അറസ്റ്റിലായത്

Written by - Zee Malayalam News Desk | Last Updated : Jun 24, 2025, 02:53 PM IST
  • 8 മുതൽ 10 ക്ലാസിൽ പഠിക്കുന്ന വിദ്യാർത്തികളാണ് അധ്യാപകനെതിരെ പ്രിൻസിപ്പാളിന് പരാതി നൽകിയത്.
  • അധ്യാപകൻ വിദ്യാര്‍ത്ഥിനികളുടെ ശരീരത്തിൽ സ്പര്‍ശിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി
Teacher Arrested: 24 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം; ഹൈസ്കൂള്‍ അധ്യാപകൻ അറസ്റ്റിൽ

24 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഹൈസ്കൂള്‍ അധ്യാപകൻ അറസ്റ്റിൽ. ഹിമാചൽ പ്രദേശിലാണ് സംഭവം. സിര്‍മൗര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലെ 24 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സ്കൂളിലെ മാത്തമാറ്റിക്സ് അധ്യാപകനാണ് അറസ്റ്റിലായത്. 8 മുതൽ 10 ക്ലാസിൽ പഠിക്കുന്ന വിദ്യാർത്തികളാണ് അധ്യാപകനെതിരെ പ്രിൻസിപ്പാളിന് പരാതി നൽകിയത്.

Add Zee News as a Preferred Source

അധ്യാപകൻ വിദ്യാര്‍ത്ഥിനികളുടെ ശരീരത്തിൽ സ്പര്‍ശിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി. പരാതി ലഭിച്ചശേഷം സ്കൂളിലെ ആഭ്യന്തര സമിതി പരിശോധിച്ച് രക്ഷിതാക്കളുടെ യോഗം ചേരുകയായിരുന്നു. തുടര്‍ന്നാണ് പൊലീസിൽ പരാതി നൽകിയത്. തുടര്‍ന്നാണ് അധ്യാപകനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

അധ്യാപകനെ ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകാൻ ഡിഡിഇക്ക് നിര്‍ദേശം നൽകി. സ്കൂളിൽ നേരിട്ട് പോയി കുട്ടികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മൊഴിയെടുത്ത് വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളിൽ സമര്‍പ്പിക്കാനും നിര്‍ദേശം നൽകിയിട്ടുണ്ട്. പോക്സോ വകുപ്പ് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News