ഹരിയാന: യൂത്ത് കോൺഗ്രസ് പ്രവർത്തകയായ ഹിമാനി നർവാളിന്റെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ. ഹരിയാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് (SIT) പ്രതിയെ അറസ്റ്റ് ചെയ്തത്.
Also Read: കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്കേസിൽ; സംഭവം റോഹ്തക് ജില്ലയിൽ
പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം റോഹ്തക്-ഡൽഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിലായിരുന്നു ഹിമാനി നർവാളിന്റെ മൃതദേഹം കണ്ടെത്തിയത്. ഹിമാനി നർവാൾ റോഹ്തക്ക് വിജയ് നഗർ സ്വദേശിനിയാണ്.
മകളുടെ കൊലയാളിയെ പിടികൂടുന്നതു വരെ മൃതദേഹം ദഹിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഹിമാനിയുടെ കുടുംബം പറഞ്ഞിരുന്നു. ഹിമാനിയുടെ വളർച്ചയും മുതിർന്ന നേതാക്കളുമായുള്ള അടുപ്പവും പാർട്ടിയിലെ മറ്റുള്ളവർക്കിടയിൽ വൈരാഗ്യത്തിന് കാരണമായി എന്ന് കഴിഞ്ഞ ദിവസം ഹിമാനിയുടെ അമ്മ സവിത പറഞ്ഞിരുന്നു.
Also Read: കുറ്റാരോപിതരെ ജുവനൈൽ ഹോമിൽ പരീക്ഷ എഴുതിക്കും, പ്രതിഷേധവുമായി എംഎസ്എഫും കെഎസ്‌യുവും
ഇത്കൂടാതെ ഹരിയാനയിൽ ഏറെ സ്വാധീനമുള്ള ഹൂഡ കുടുംബവുമായുള്ള ഹിമാനിയുടെ അടുപ്പവും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമൊത്ത് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതും മറ്റുള്ളവരുടെ അമർഷത്തിന് കാരണമായെന്നും അവർ പറഞ്ഞിരുന്നു.
ശനിയാഴ്ച സാംപ്ല ബസ് സ്റ്റാൻഡിന് സമീപം വഴിയാത്രക്കാരാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. ഉടൻ തന്നെ അവർ പോലീസിൽ വിവരമറിയിക്കുകയും തുടർന്ന് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴായിരുന്നു സ്യൂട്ട്കേസിനുള്ളിൽ നർവാളിൻ്റെ മൃതദേഹം കണ്ടെത്തിയത്. ദുപ്പട്ട കൊണ്ട് കഴുത്ത് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









