)
തിരുവനന്തപുരം: മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് അയൽവാസിയുടെ കല്ലേറിൽ പരിക്ക്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. പെരുങ്കിടവിള സ്വദേശി വത്സല (59) യ്ക്കാണ് കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അയൽവാസി ഷിബുവാണ് ഇവർക്ക് നേരെ കല്ലെറിഞ്ഞത്. ഇന്നലെ രാത്രിയാണ് സംഭവം. സ്ഥിരം മദ്യപാനിയായ ഇയാള്‍ നാളുകളായി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
സ്ഥിരം മദ്യപാനിയായ ഷിബുവിന്റെ കുടുംബം അടുത്തിടെ ഷിബുവിനെ വിട്ട് പിരിഞ്ഞിരുന്നു. ഇതിനു കാരണം വത്സലയാണെന്ന് ആരോപിച്ച് വീട്ടിലെത്തി വലിയ രീതിയിൽ ബഹളമുണ്ടാക്കി. നാട്ടുകാരെയും ചീത്ത വിളിക്കാനാരംഭിച്ചു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കല്ലെടുത്ത് വത്സലയെ ആക്രമിച്ചത്. വത്സലയെ കാരക്കോണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വത്സലയുടെ ബന്ധുക്കളുടെ പരാതിയിൽ മാരായമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഷിബു ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.