Thiruvananthapuram News: കഞ്ചാവ് തായ്ലൻഡിൽ നിന്നും വാങ്ങി ബാങ്കോക്ക് വഴി ദുബായിലേക്കും അവിടന്ന് തിരുവനന്തപുരത്തേക്കുമാണ് കൊണ്ടുവന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. കോടികൾ വിലയുള്ള 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ.
കോഴിക്കോട് സ്വദേശി സുധീഷ് ടെന്‍സണിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (DRI) തിരുവനന്തപുരം സിറ്റി പോലിസിലെ ഡാന്‍സാഫ് ടീമും സംയുക്തമായി പിടികൂടിയത്. കഞ്ചാവ് കടത്തിനേപ്പറ്റി ഡിആര്‍ഐയ്ക്കും തിരുവനന്തപുരം സിറ്റി പോലിസിലെ ഡാന്‍സാഫ് ടീമിനും രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൾ നടത്തിയ പരിശോധനയിലാണ് പിടിവീണത്.
സുധീഷ് ടെന്സണിന്റെ ബാഗിൽ നിന്നും പിടികൂടിയത് കോടികൾ വിലയുള്ള ഹൈബ്രിഡ് കഞ്ചാവാണ്. ഇയാൾ കഞ്ചാവ് വാങ്ങിയത് തായ്ലൻഡിൽ നിന്നാണെന്നാണ് റിപ്പോർട്ട്. ശേഷം ബാങ്കോക്ക് വഴി ദുബായിലേക്കും അവിടെ നിന്നും എമിറേറ്റ്സ് വിമാനത്തിൽ ഇന്ന് പുലർച്ചെ തിരുവനന്തപുരത്തും എത്തുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണ സംഘവും വിമാനത്താവളത്തിലെത്തിയിരുന്നു. ഇയാളെ നിലവിൽ ചോദ്യം ചെയ്തുണ് വരികയാണ് എന്നാണ് റിപ്പോർട്ട്.
അതുല്യയുടെ മരണം: കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യയുടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനതായി റിപ്പോർട്ട്. പോസ്റ്റ്മോര്‍ട്ടത്തില്‍ അതുല്യ സ്വയം ജീവനൊടുക്കിയതാണെന്ന് കണ്ടെത്തിയെങ്കിലും അതുല്യയുടെ കുടുംബം ഇത് വിശ്വസിക്കാത്തതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത് എന്നാണ് റിപ്പോർട്ട്.
അതുല്യയെ ഭര്‍ത്താവ് സതീഷ് തന്നെയാണ് കൊലപ്പെടുത്തിത് എന്ന ആരോപണമാണ് കുടുംബം ഇപ്പോഴും ഉന്നയിക്കുന്നത്. ജൂലൈ 19 ശനിയാഴ്ചയാണ് കൊല്ലം സ്വദേശി അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെയായിരുന്നു മരണം. ദുബായില്‍ കോണ്‍ട്രാക്ടിങ് സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് അതുല്യയുടെ ഭർത്താവ് സതീഷ്.
അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഭര്‍ത്താവ് സതീഷ് ശങ്കര്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഒപ്പം അതുല്യയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ വീഡിയോകളും പുറത്തു വന്നിരുന്നു. ഇതിനിടയിലാണ് അതുല്യ സതീഷില്‍ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്നും അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി കുടുംബം രംഗത്തെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.