Fraud Case: തട്ടിപ്പ് നടത്താൻ പൊലീസ് വേഷം; സിഐയുടെ യൂണിഫോമും തൊപ്പിയും സ്റ്റാറും വാങ്ങിയത് പൊലീസ് സൊസൈറ്റിയിൽ നിന്ന്

കൊടുങ്ങല്ലൂർ സ്വദേശി ബിന്ദു, എറണാകുളം കോടനാട് സ്വദേശി ഷാജി, എന്നിവരാണ് തട്ടിപ്പ് കേസിൽ പൊലീസ് പിടിയിലായത്.  

Written by - Zee Malayalam News Desk | Last Updated : May 30, 2025, 02:36 PM IST
  • കേസിൽ മെയ് 20നാണ് തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ബിന്ദുവിനെയും എറണാകുളം കോടനാട് സ്വദേശി ഷാജിയെയും സൗത്ത് ക്രൈംവിഭാഗം പിടികൂടിയത്.
  • തൃശൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെയും കൊണ്ടുള്ള തെളിവെടുപ്പ് പൂർത്തിയായി.
  • തൃശൂരിലും എറണാകുളത്തും ഇവർ താമസിച്ചിരുന്നയിടത്ത് തെളിവെടുപ്പ് നടത്തി.
Fraud Case: തട്ടിപ്പ് നടത്താൻ പൊലീസ് വേഷം; സിഐയുടെ യൂണിഫോമും തൊപ്പിയും സ്റ്റാറും വാങ്ങിയത് പൊലീസ് സൊസൈറ്റിയിൽ നിന്ന്

പാലക്കാട്: പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തി കുടുങ്ങിയ ബിന്ദുവിനെയും കൂട്ടാളി ഷാജിയെയും മലമ്പുഴ ജയിലിലേക്ക് മാറ്റി. തെളിവെടുപ്പ് നടത്തിയ ശേഷം ഇരുവരെയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. സിഐ സ്‌മിത ശ്യാം എന്ന പേരിലാണ് പ്രതി ബിന്ദു പാലക്കാട് ടൗണിലെ ഹോട്ടലുടമയായ വനിതയെ കബളിപ്പിച്ചത്. ഇവരിൽ നിന്നും കാറും അഞ്ച് ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.  

Add Zee News as a Preferred Source

കേസിൽ മെയ് 20നാണ് തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ബിന്ദുവിനെയും എറണാകുളം കോടനാട് സ്വദേശി ഷാജിയെയും സൗത്ത് ക്രൈംവിഭാഗം പിടികൂടിയത്. തൃശൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെയും കൊണ്ടുള്ള തെളിവെടുപ്പ് പൂർത്തിയായി. തൃശൂരിലും എറണാകുളത്തും ഇവർ താമസിച്ചിരുന്നയിടത്ത് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ സിഐ റാങ്കുള്ള മൂന്ന്‌ സ്റ്റാറും പേര് സൂചിപ്പിക്കുന്ന ബോർഡുമുള്ള യൂണിഫോമും ഒപ്പം തൊപ്പിയും ഷൂസും പൊലീസ് കണ്ടെടുത്തു. കോതമംഗലത്തു നിന്ന് ഇവർ ഉപയോ​ഗിച്ചിരുന്ന കാർ കണ്ടെടുത്തു. തൃശൂരിൽ ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ഒപ്പിട്ട് വാങ്ങിയ 5000 മുതൽ 10,000 രൂപവരെ വിലയുള്ള 50 മുദ്രപ്പത്രങ്ങളും കണ്ടെടുത്തു. ഇവർ കൂടുതൽ പേരെ തട്ടിപ്പിനിരയാക്കുന്നതിനായി ഒപ്പിട്ട് വാങ്ങിയ മുദ്രപത്രങ്ങളായിരിക്കും എന്നാണ് പൊലീസ് പറയുന്നത്. 

Also Read: Nilambur By Election 2025: നിലമ്പൂര്‍ പിടിക്കാന്‍ സിപിഎം; എം സ്വരാജ് സ്ഥാനാര്‍ത്ഥി

19.5 ലക്ഷവും 18 ലക്ഷവും വരെ നഷ്ടപ്പെട്ടവർ പരാതി നൽകിയതായി സൗത്ത് ക്രൈം വിഭാഗം എസ്ഐ ശ്യാംകുമാർ പറഞ്ഞു. എറണാകുളത്ത് നിന്ന മാത്രമുള്ള പരാതികളാണിവ. മറ്റ് ജില്ലകളിലും പ്രതികൾക്കെതിരെ പരാതി ഉയർന്നാൽ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവർക്കെതിരെ കൂടുതൽ പരാതികളെത്താൻ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.

പോലീസ് സൊസൈറ്റിയിൽ നിന്നാണ് പ്രതികൾ ഷൂസും തൊപ്പിയും ഒക്കെ വാങ്ങിയത്. ജില്ലാ പോലീസ് കാര്യാലയത്തിന് സമീപമുള്ള പോലീസ് സൊസൈറ്റിയിൽ നിന്നാണ് ഇവ വാങ്ങിയത്. സഹോദരൻ പോലീസിലാണെന്ന് പറഞ്ഞാണ് സാധനങ്ങൾ വാങ്ങിയത്. ബിന്ദുവിന്റെ കാലിന്റെ അളവ് തന്നെയാണ് സഹോദരന്റെയും എന്ന് പറ‍ഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവ വാങ്ങിയതെന്നുമാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News