Suicide death: ‘കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഉപദ്രവിച്ചു’; യുവതി തൂങ്ങി മരിച്ചതിന് പിന്നാലെ ഭർത്താവ് അറസ്റ്റിൽ

Suicide Death: സ്വന്തം വീട്ടിൽവച്ച് ഇന്നലെയാണ് സ്നേഹയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Apr 29, 2025, 05:52 PM IST
  • കുട്ടിക്ക് തന്റെ നിറമില്ലെന്ന പേരിൽ ഭർത്താവ് ജിനീഷ് സ്നേഹയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നാണ് യുവതിയുടെ ബന്ധുക്കൾ പരാതിയിൽ ആരോപിക്കുന്നത്.
  • മരണത്തിന്റെ ഉത്തരവാദിത്തം ഭർത്താവിനും അയാളുടെ മാതാപിതാക്കൾക്കും ആണെന്നും സ്നേഹയുടെ ആത്മഹത്യ കുറിപ്പിലും ഉണ്ടായിരുന്നു.
Suicide death: ‘കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഉപദ്രവിച്ചു’; യുവതി തൂങ്ങി മരിച്ചതിന് പിന്നാലെ ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പായം കേളൻപീടിക സ്വദേശിനി സ്നേഹ (24) യുടെ മരണത്തിൽ ഭർത്താവ് ജിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടിൽവച്ച് ഇന്നലെയാണ് സ്നേഹയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ജിനീഷിനെതിരെ പരാതിയുമായി സ്നേഹയുടെ കുടുംബം രംഗത്തെത്തിയിരുന്നു. 

Add Zee News as a Preferred Source

കുട്ടിക്ക് തന്റെ നിറമില്ലെന്ന പേരിൽ ഭർത്താവ് ജിനീഷ് സ്നേഹയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നാണ് യുവതിയുടെ ബന്ധുക്കൾ പരാതിയിൽ ആരോപിക്കുന്നത്. മരണത്തിന്റെ ഉത്തരവാദിത്തം ഭർത്താവിനും അയാളുടെ മാതാപിതാക്കൾക്കും ആണെന്നും സ്നേഹയുടെ ആത്മഹത്യ കുറിപ്പിലും ഉണ്ടായിരുന്നു. ലോറി ഡ്രൈവർ ആണ് സ്നേഹയുടെ ഭർത്താവ് ജിനീഷ്. കുഞ്ഞിന് മൂന്നു വയസ്സാണ് പ്രായം. 

Also read-Vedan Arrest: വേടന് ജാമ്യമില്ല, വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ അടുത്ത മാസം രണ്ടിന് പരി​ഗണിക്കും

'2020 ജനുവരിയിൽ ആയിരുന്നു സ്നേഹയുടെയും ജിനീഷിന്റെയും വിവാഹം. പിന്നീട് സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് ശാരീരിക ഉപദ്രവവും ആരംഭിച്ചു. പിന്നീട് കുട്ടി ഉണ്ടായിക്കഴിഞ്ഞപ്പോഴും ഉപദ്രവം തുടർന്നു. ജിനീഷിന്റെ മാതാപിതാക്കളും സ്നേഹയെ ഉപദ്രവിച്ചിരുന്നു. പലതവണ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അനുരഞ്ജന ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു പതിവ്. എന്നാൽ, പിന്നീട് വീണ്ടും ജിനീഷ് പഴയപടി തന്നെയാണ് തുടർന്നിരുന്നത്’  സ്നേഹയുടെ ബന്ധുക്കൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News