കോട്ടയം: അധ്യാപികയെ ക്ലാസിൽ കയറി ഭർത്താവ് ആക്രമിച്ചു. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. അധ്യാപികയായ ഡോണിയയെ ഭർത്താവ് കൊച്ചുമോനാണ് ആക്രമിച്ചത്. ഏറ്റുമാനൂർ പൂവത്തുമുട്ടിലാണ് സംഭവം. ഡോണിയയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് കൊച്ചുമോന്‍ മുറിവേൽപ്പിച്ചു. അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല. ഇരുവരും തമ്മിലുള്ള കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. സംഭവത്തിന് ശേഷം കൊച്ചുമോൻ ഓടി രക്ഷപെട്ടു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം അരങ്ങേറുന്നത്. അധ്യാപികയായ ഡോണിയയും ഭര്‍ത്താവ് കൊച്ചുമോനും കഴിഞ്ഞ കുറച്ച് നാളുകളായി പ്രശ്നങ്ങളുണ്ട്.
ഇരുവരും രണ്ട് സ്ഥലത്തായി താമസിക്കുകയാണ്. പത്ത് മണിക്ക് സ്കൂളിലെത്തിയ എത്തിയ കൊച്ചുമോൻ പ്രധാനാധ്യാപികയോട് ഡോണിയ എത്തിയോ എന്ന് അന്വേഷിച്ചു. ആ സമയത്ത് ഡോണിയ എത്തിയിരുന്നില്ല, അതിന് ശേഷം പത്തരയ്ക്കാണ് ഡോണിയ സ്കൂളില്‍ എത്തിയത്. പുസ്തകങ്ങള്‍ കൊടുക്കാനുണ്ടെന്നാണ് ഇയാള്‍ പ്രധാനാധ്യാപികയോട് പറഞ്ഞത്. എന്നാല്‍, ഡോണിയയെ ക്ലാസ് മുറിയിൽ നിന്ന് വിളിച്ചിറക്കി കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തിൽ കുത്തി മുറിവേൽപിക്കുകയായിരുന്നു. ഉച്ചത്തിൽ കരഞ്ഞ അധ്യാപികയുടെ ശബ്ദം കേട്ട് എത്തിയ മറ്റ് അധ്യാപകരാണ് ഡോണിയയെ ആശുപത്രിയിലെത്തിച്ചത്. ആ സമയത്ത് കൊച്ചുമോൻ ഓടി രക്ഷപ്പെട്ടു. ഭിന്നശേഷിക്കാരിയാണ് ഡോണിയ. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









