Bengaluru Techie Kills Wife : ബെംഗളൂരില്‍ ഭാര്യയെ ക്രൂരമായി കെലപ്പെടുത്തി ഭര്‍ത്താവ്; മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്‌കേസില്‍ സൂക്ഷിച്ചു.....

ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവും ആത്മഹത്യയ്ക്ക് ശ്രമിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 28, 2025, 04:54 PM IST
  • ബെംഗളൂരുവിലെ ദൊഡ്ഡക്കണ്ണഹള്ളിയിലാണ് നാടിനെ നടുക്കിയ ക്രൂര കൃത്യം നടന്നത്.
  • കഴിഞ്ഞ ഒരു വര്‍ഷമായി ഗൗരി അനില്‍ സാംബേക്കറും ഭര്‍ത്താവ് രാകേഷ് രാജേന്ദ്ര ഖേഡേക്കറും ബെംഗളൂരില്‍ താമസിച്ചു വരികയാണ്.
  • കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Bengaluru Techie Kills Wife : ബെംഗളൂരില്‍  ഭാര്യയെ ക്രൂരമായി കെലപ്പെടുത്തി ഭര്‍ത്താവ്; മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്‌കേസില്‍ സൂക്ഷിച്ചു.....

ബെംഗളൂര്‍ : ബെംഗളൂരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി. ബെംഗളൂരില്‍ ടെക് പ്രൊഫഷണലായി ജോലി ചെയ്യുന്ന 36 കാരനായ യുവാവാണ് തന്റെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം സ്യൂട്ട്‌കേസിലാക്കിയത്. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവും ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് വിവരം. 

Add Zee News as a Preferred Source

ബെംഗളൂരുവിലെ ദൊഡ്ഡക്കണ്ണഹള്ളിയിലാണ് നാടിനെ നടുക്കിയ ക്രൂര കൃത്യം നടന്നത്. സംഭവത്തില്‍ കൊല്ലപ്പെട്ട യുവതിയെയും പ്രതിയായ ഭര്‍ത്താവിനെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും മഹാരാഷ്ട്ര സ്വദേശികളാണ്. 

കഴിഞ്ഞ ഒരു വര്‍ഷമായി ഗൗരി അനില്‍ സാംബേക്കറും ഭര്‍ത്താവ് രാകേഷ് രാജേന്ദ്ര ഖേഡേക്കറും ബെംഗളൂരില്‍ താമസിച്ചു വരികയാണ്. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

ബുധനാഴ്ച്ച രാത്രി ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി തുടര്‍ന്ന് ഗൗരി രാകേഷിന് നേരെ കത്തി എറിഞ്ഞു, ഇതിന് പ്രതികാരമായി അതെ കത്തി ഉപയോഗിച്ച് രാകേഷ് ഗൗരിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഗൗരി സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടതായും പോലീസ് പറഞ്ഞു.

ഇന്നലെയാണ് ഗൗരിയുടെ മൃതദേഹം വീട്ടില്‍ ഒരു സ്യൂട്ട്‌കേസിനുള്ളില്‍ പായ്ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയത്. പത്ത് കഷണങ്ങളാക്കി മുറിച്ചു വെച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടുടമയായിരുന്നു മൃതദേഹം ആദ്യം കണ്ടത്, ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇരയുടെ കഴുത്തിലും വയറ്റിലും നിരവധി തവണ കുത്തേറ്റിരുന്നതായാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

കൊലപാതകത്തിന് ശേഷം രാകേഷ് ഗൗരിയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ഉടന്‍ തന്നെ ഗൗരിയുടെ മാതാപിതാക്കള്‍ മഹാരാഷ്ട്ര പോലീസിനെ വിവരം അറിയിക്കുകയായിരുന്നു,മഹാരാഷ്ട്ര പോലീസ് ഈ വിവരം കര്‍ണാടക പോലീസിനും കൈമാറി.

ഗൗരിയെ കൊലപ്പെടുത്തിയതിന് ശേഷം രാകേഷും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാളെ വിഷം കഴിച്ച് ബോധമില്ലാത്ത അവസ്ഥയില്‍ കിടക്കുന്നതായി പോലീസ് കണ്ടെത്തി. രാകേഷിനെ പൂനെയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ ആരോഗ്യസ്ഥിതി ഭേദമായാല്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News