)
കൊല്ലം: പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കലയനാട് സ്വദേശി ശാലിനിയെയാണ് ഭർത്താവ് ഐസക് കൊലപ്പെടുത്തിയത്. കൊലപാതകം വിവരം ഇയാൾ തന്നെ ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെക്കുകയായിരുന്നു. പിന്നാലെ പ്രതി പൊലീസിൽ കീഴടങ്ങുകയും ചെയ്തു.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. ഭർത്താവിന്റെ ഉപദ്രവം കാരണം ശാലിനി അമ്മയോടൊപ്പം കഴിഞ്ഞുവരികയായിരുന്നു. രണ്ട് മക്കളാണ് ഇവർക്ക്. സ്കൂളിൽ ആയയായി ജോലി ചെയ്തിരുന്ന ശാലിനി രാവിലെ അവിടേക്ക് പോകാനിറങ്ങുമ്പോഴാണ് ഐസക് എത്തി വെട്ടിക്കൊലപ്പെടുത്തിയത്. മക്കളിൽ ഒരാൾ ഈ സമയം ശാലിനിയുടെ കൂടെയുണ്ടായിരുന്നു. ഈ കുട്ടിയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.
‘’ഞാന്‍ എന്റെ ഭാര്യയെ കൊന്നു. വീട്ടില്‍ ഇരുന്ന സ്വര്‍ണമെടുത്ത് പണയം വെച്ചതും ഞാന്‍ പറഞ്ഞതു പോലെ കേൾക്കാതെ ഇരുന്നതുമാണ് കൊലയ്ക്ക് കാരണം. രണ്ട് മക്കളാണ് എനിക്ക്. അതിലൊരാൾ ക്യാന്‍സര്‍ രോഗിയാണ്. ആഢംബര ജീവിതം നയിക്കണം എന്റെ ഭാര്യക്ക്. അതുകൊണ്ട് അവൾ അവളുടെ അമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ധിക്കാരകരമായാണ് അവൾ പെരുമാറുന്നത്. പലയിടത്തായി മാറിമാറി ജോലിക്ക് പോകുന്നുണ്ട്. അതിന്റെ ആവശ്യം എന്റെ ഭാര്യക്കില്ല'' എന്നാണ് പ്രതി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.