Husband Killed His Wife In Kollam: കൊലയ്ക്ക് കാരണം കുടുംബപ്രശ്നങ്ങളാണെന്നും ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെയാണ്കൊ ലപ്പെടുത്തിയതെന്നും നിഗമനം.

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനി രേണുകയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭർത്താവ് സനുക്കുട്ടൻ ഒളിവിലാണെന്നാണ് സൂചന. കൊലയ്ക്ക് കാരണം കുടുംബപ്രശ്നങ്ങളാണെന്നാണ് നിഗമനം. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്.
സനുക്കുട്ടന്‍ ഭാര്യയെ സംശയമായിരുന്നുവെന്നാണ് രേണുകയുടെ അമ്മ പറയുന്നത്. ഇതിന് മുൻപും സംശയത്തെ തുടർന്ന് സനുക്കുട്ടൻ ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്നും രേണുകയുടെ അമ്മ പറഞ്ഞു. ഇന്നും ഇവരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ കത്രിക ഉപയോഗിച്ച് ഇയാൾ ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുളത്തൂപ്പുഴ ആറ്റിന് സമീപമാണ് ഇവർ താമസിച്ചിരുന്നത്. നാല് മക്കളാണ് ഇവർക്ക്.
കുത്തേറ്റ രേണുകയെ കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതനിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. താലൂക്ക് ആശുപത്രയിലേക്ക് പോകുംവഴിയാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കത്രിക ഉപയോഗിച്ച് കഴുത്തിലാണ് കുത്തിയിരിക്കുന്നത്.
കഴുത്തിന് പുറകിലും വയറിലും ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ശക്തമാക്കി. ആറിന് മറുകരയിൽ വനപ്രദേശമാണ്. ഇയാൾ വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. അതിനാൽ, ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.