)
ചെന്നൈ: കൗൺസിലറെ ഭർത്താവ് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ആവഡി ജില്ലയിൽ വിടുതലൈ ചിരുതൈഗൽ കച്ചി അംഗമായ വനിതാ കൗൺസിലറെയാണ് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് വെട്ടി കൊലപ്പെടുത്തിയത്.
ഇവർ മറ്റൊരാളുമായി സംസാരിക്കുന്നത് ഭർത്താവായ സ്റ്റീഫൻ രാജിന്റെ ശ്രദ്ധയിൽപ്പെടും സ്റ്റീഫൻ ഇതിനെ ചോദ്യം ചെയ്യുകയും ഉണ്ടായി. തുടർന്ന് ദമ്പതികൾക്കിടയിൽ തർക്കം ഉണ്ടായി. ഒടുവിൽ തർക്കം മൂത്ത് പ്രകോപിതനായ സ്റ്റീഫൻ രാജ് കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് യുവതിയെ ആവർത്തിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ യുവതി സ്ഥലത്തു വച്ച് തന്നെ കുഴഞ്ഞുവീണു മരിച്ചു. ഇതിനു പിന്നാലെ സ്റ്റീഫൻ രാജ് തിരുനിൻറവൂർ പോലീസ് സ്റ്റേഷനിൽ എത്തി കൊലപാതക വിവരം സമ്മതിച്ച് കീഴടങ്ങി. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.