)
പത്തനംതിട്ട: സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നതായി റിപ്പോർട്ട്. ശാരിമോളെയാണ് ഭർത്താവ് ജയകുമാർ കൊന്നത്. സംഭവത്തിൽ പിതാവ് ശശി, പിതൃസഹോദരി രാധമണി എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കൃത്യം നടത്തിയതിന് ശേഷം ഭര്‍ത്താവ് ജയകുമാർ ഒളിവിലാണ്. കൊലയ്ക്ക് പിന്നിലെ കാരണം കുടുംബകലഹമാണെന്നാണ് റിപ്പോർട്ട്. ഇവർക്ക് മൂന്ന് മക്കളുണ്ട്. ഭര്‍ത്താവ് ജയകുമാറിനെ പോലീസ് തിരയുന്നുണ്ട്. കേസിനാസ്പദമായ സംഭവം നടന്നത് ഇന്നലെ രാത്രിയാണ്. ജയകുമാറിന് ഭാര്യതെ കടുത്ത സംശയമുണ്ടായിരുന്നു. അതിനെ തുടർന്ന് വര്‍ഷങ്ങളായി ജയകുമാറും ശാരിയും തമ്മില്‍ വഴക്കുണ്ടായിരുന്നു. പ്രശ്നങ്ങൾ കടുത്തതിനെ തുടർന്ന് ശാരിമോള്‍ പലതവണ പോലീസിൽ പരാതിയും നല്‍കിയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം രാത്രി പ്രശ്നം വഷളാകുകയും ജയകുമാർ ഭാര്യയേയും ശാരിയുടെ അച്ഛൻ ശശി, അദ്ദേഹത്തിന്റെ സഹോദരി രാധമണി എന്നിവരെ കുത്തി വീഴ്ത്തുകയുമായിരുന്നു. ജയകുമാറിന്റെ ആക്രമണത്തിൽ പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെയോടെ ശാരി മരണമടഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.