ഇരുപത്തിയേഴുകാരിയെ വെട്ടികൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഉഡുപ്പിയിലാണ് സംഭവം. മൊബൈൽ ഫോൺ ഉപയോഗം കൂടുതലാണെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയത്. ഇരുപത്തിയേഴുകാരിയായ രേഖയെയാണ് 42 കാരനായ ഭർത്താവ് ഗണേഷ് പൂജാരി കൊലപ്പെടുത്തിയത്.
ജൂൺ 19 വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. മദ്യത്തിനടിമയായ ഗണേഷ് ഫോൺ ഉപയോഗത്തെച്ചൊല്ലി ഭാര്യയുമായി വഴക്കിടുകയും തുടർന്ന് തർക്കത്തിനിടെ അടുക്കളയിൽ സൂക്ഷിച്ച അരിവാളെടുത്ത് രേഖയുടെ കഴുത്തിന് വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രേഖ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകശേഷം ഒളിവിൽ പോയ പ്രതിയെ കുന്ദാപുര സർക്കിൾ ഇൻസ്പെക്ടർ ജയറാം ഗൗഡ,സബ് ഇൻസ്പെക്ടർ നസീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
2017 ലാണ് ഗണേഷും രേഖയും വിവാഹിതരാവുന്നത്. ഇരുവർക്കും രണ്ട് മക്കളുണ്ട്. രേഖ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് ഗണേഷ് വീട്ടിൽ സ്ഥിരമായി പ്രശ്നം ഉണ്ടാക്കാറുണ്ടെന്നും പൊലീസ് പറയുന്നു. മുമ്പ് ഇയാൾക്കെതിരെ ഭാര്യ ശങ്കരനാരായണ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇടപെട്ട് ഇരുവർക്കും കൗൺസിലിംഗ് നടത്തുകയും പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു. എന്തായാലും കൊലപാതകത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.