Hybrid Cannabis Case: ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയേയും ഷൈനിനേയും ഇന്ന് ചോദ്യം ചെയ്യും

Hybrid Cannabis Case Updates: കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് നടന്മാരെ ചോദ്യം ചെയ്യുക.

Written by - Zee Malayalam News Desk | Last Updated : Apr 28, 2025, 08:25 AM IST
  • ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിയേയും ഷൈനിനേയും ഇന്ന് ചോദ്യം ചെയ്യും
  • ഇവരോട് രാവിലെ 10 മണിക്ക് ആലപ്പുഴ എക്സൈസ് ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം
Hybrid Cannabis Case: ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയേയും ഷൈനിനേയും ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിയേയും ഷൈനിനേയും ഇന്ന് ചോദ്യം ചെയ്യും.  ഇവരോട് രാവിലെ 10 മണിക്ക് ആലപ്പുഴ എക്സൈസ് ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. 

Also Read: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിനെതിരേ കൊഫെപോസ ചുമത്തി

ഇരുവരും ഇന്ന് ഹാജരാകും എന്നാണ് റിപ്പോർട്ട്. ഇവരെ ചോദ്യം ചെയ്യാന്‍ പ്രത്യേക ചോദ്യാവലി എക്‌സൈസ്ത യ്യാറാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റിലേക്കും എക്‌സൈസ് കടന്നേക്കുമെന്നാണ് റിപ്പോർട്ട്. താരങ്ങള്‍ക്ക് പുറമേ പാലക്കാട് സ്വദേശിയായ മോഡൽ സൗമ്യയോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈബ്രിഡ് കഞ്ചാവ് കേസിലെ സിനിമാ ബന്ധം തെളിയിക്കാനാണ് താരങ്ങളായ ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും എക്‌സൈസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. കേസിലെ മുഖ്യപ്രതികളായ തസ്ലീമ സുല്‍ത്താനയും ഭര്‍ത്താവ് സുല്‍ത്താനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലും പ്രതികളില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലും ആകും താരങ്ങളെ ചോദ്യം ചെയ്യുക. 

Also Read: ഇടവ രാശിക്കാർക്ക് ആത്മ വിശ്വാസം ഏറും, കർക്കടക രാശിക്കാർക്ക് കഠിനാധ്വാനം ഏറും, അറിയാം ഇന്നത്തെ രാശിഫലം!

തസ്ലീമയും താരങ്ങളും തമ്മിലുള്ള ലഹരി ഇടപാടില്‍ പാലക്കാട് സ്വദേശിയായ മോഡല്‍ ഇടനിലക്കാരി ആണോ എന്നും എക്സൈസ്‌  സംശയിക്കുന്നുണ്ട്. മോഡലിന്റെ അക്കൗണ്ടില്‍നിന്ന് തസ്ലീമയുടെ അക്കൗണ്ടിലേക്ക് പലതവണ പണം വന്നതായി കണ്ടെത്തിയിട്ടുമുണ്ട്. ഇത് താരങ്ങള്‍ക്കായി ലഹരി വാങ്ങിയതിന്റെ പണമാണോ എന്ന സംശയം എക്‌സൈസിനുണ്ട്.

ഇതിനിടയിൽ ബിഗ് ബോസ് താരം ജിന്റോയോട് ചൊവ്വാഴ്ച ഹാജരാകാൻ എക്‌സൈസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജിന്റോയും തസ്ലീമയും നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് വിളിച്ചു വരുത്തുന്നത്. കൂടാതെ സിനിമ അണിയറ പ്രവര്‍ത്തകരില്‍ ഒരാളെയും ചോദ്യം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News