Hybrid Ganja Case: ലഹരി ഇടപാടുകൾ, സിനിമാ താരങ്ങളുമായി പെൺവാണിഭം; ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതിയായ തസ്ലീമയുടെ ഫോണിൽ നിർണായക വിവരങ്ങൾ

Hybrid Ganja Case Accused: ലഹരിക്ക് പുറമേ തസ്ലിമ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 5, 2025, 03:09 PM IST
  • ലഹരിക്ക് പുറമെ പെൺകുട്ടിയെയും എത്തിച്ചു നൽകിയതിന് തെളിവുകൾ ഉണ്ട്
  • താരത്തിന് പെൺവാണിഭത്തിന് ഇടനിലക്കാരിയായി മുൻപും തസ്‍ലീമ പ്രവർത്തിച്ചിട്ടുണ്ട്. ഇതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്
Hybrid Ganja Case: ലഹരി ഇടപാടുകൾ, സിനിമാ താരങ്ങളുമായി പെൺവാണിഭം; ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതിയായ തസ്ലീമയുടെ ഫോണിൽ നിർണായക വിവരങ്ങൾ

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ സുൽത്താന സിനിമാ താരങ്ങളുമായി പെൺവാണിഭം നടത്തിയിരുന്നതായും വിവരം. ഇവരുടെ ഫോണിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ലഹരിക്ക് പുറമേ തസ്ലിമ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

Add Zee News as a Preferred Source

തസ്‍ലീമ പ്രമുഖ താരത്തിന് മോഡലിന്‍റെ ചിത്രം അയച്ചു നൽകിയ ശേഷം 25,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുന്ന ചാറ്റുകളും കണ്ടെത്തി. ലഹരിക്ക് പുറമെ പെൺകുട്ടിയെയും എത്തിച്ചു നൽകിയതിന് തെളിവുകൾ ഉണ്ട്. താരത്തിന് പെൺവാണിഭത്തിന് ഇടനിലക്കാരിയായി മുൻപും തസ്‍ലീമ പ്രവർത്തിച്ചിട്ടുണ്ട്. ഇതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.

കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം കസ്റ്റഡി അപേക്ഷ നൽകുകയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും ചെയ്യും. കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുൽത്താനയെ പിടികൂടിയത്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് പ്രതികള്‍ വിതരണം ചെയ്തത് എറണാകുളത്താണ്.

തസ്ലിമ ആലപ്പുഴയിൽ എത്തിയത് മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വിൽപന നടത്താനാണ്. ഹൈബ്രിഡ് കഞ്ചാവ് തായ്‌ലൻഡിൽ നിന്നാണ് എത്തിച്ചതെന്നാണ് സൂചന. എക്സൈസ് സംഘം ഓമനപ്പുഴയിലുള്ള റിസോര്‍ട്ട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.

ലഹരി കൈമാറിയത് സിനിമാ താരങ്ങൾക്കാണെന്ന് ഇവർ മൊഴി നൽകിയിരുന്നു. സിനിമാതാരങ്ങളുമായുള്ള ബന്ധത്തിന്‍റെ ഡിജിറ്റൽ തെളിവുകളും കണ്ടെത്തി. തസ്ലിമയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും എക്സൈസ് സംഘം പറയുന്നു. ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് സിനിമാതാരങ്ങളുമായി പെൺവാണിഭവവും നടന്നതായി കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News