കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി സെന്‍ട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. സംഭവം നടന്ന് രണ്ടു മാസം പിന്നിടുമ്പോഴാണ് പ്രതി കീഴങ്ങുന്നത്. സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുകാന്ത് കീഴടങ്ങിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിനുശേഷം രണ്ടു മാസത്തോളം സുകാന്ത് ഒളിവിലായിരുന്നു.
മാർച്ച് 24ന് പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപത്താണ് ഐബി ഉദ്യോഗസ്ഥ മേഘയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആദ്യം പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തത്. എന്നാൽ, യുവതിയുടെ കുടുംബം സുകാന്തിനെതിരെ പരാതി നൽകുകയായിരുന്നു. സുകാന്ത് യുവതിയെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ കുടുംബം ആദ്യം പരാതി നൽകിയത്.
ഇതിന് പിന്നാലെ സുകാന്ത് യുവതിയെ പീഡിപ്പിച്ചതിന്റെയും തെളിവുകൾ കുടുംബം കൈമാറി. ഇതിന് പിന്നാലെ പോലീസ് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. മലപ്പുറം സ്വദേശിയായ സുകാന്ത് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് യുവതിയിൽ നിന്ന് പലപ്പോഴായി പണം കൈക്കലാക്കിയെന്ന് കണ്ടെത്തി. യുവതിയെ ചെന്നൈയിലും കൊച്ചിയിലും എത്തിച്ച് ചൂഷണം ചെയ്തതായും പരിക്കേൽപ്പിച്ചതായും പോലീസ് കണ്ടെത്തി. യുവതിയുടെ മരണത്തിന് പിന്നാലെ സുകാന്ത് ഒളിവിൽപോയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









