Thiruvananthapuram IB Officer Death: ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് റിമാൻഡിൽ

ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ സുകാന്ത് സുരേഷിനെ കോടതി റിമാൻഡ് ചെയ്തു.  

Written by - Zee Malayalam News Desk | Last Updated : May 27, 2025, 06:29 PM IST
  • പ്രതി ചേർത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും സുകാന്തിനെ പിടികൂടാത്തതിൽ പൊലീസിനെതിരെ വലിയ വിമർശനമുയർന്നിരുന്നു.
  • സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതി കീഴടങ്ങിയത്.
  • ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് ശേഷം രണ്ട് മാസത്തോളമാണ് പ്രതി സുകാന്ത് ഒളിവിൽ കഴിഞ്ഞത്.
Thiruvananthapuram IB Officer Death: ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് റിമാൻഡിൽ

കൊച്ചി: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിൽ പ്രതി സുകാന്ത് സുരേഷിനെ റിമാൻഡ് ചെയ്തു. ഇന്നലെയാണ് കൊച്ചി ഡിസിപി ഓഫീസിൽ സുകാന്ത് കീഴടങ്ങിയത്. പ്രതി ചേർത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും സുകാന്തിനെ പിടികൂടാത്തതിൽ പൊലീസിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതി കീഴടങ്ങിയത്. 

Add Zee News as a Preferred Source

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് ശേഷം രണ്ട് മാസത്തോളമാണ് പ്രതി സുകാന്ത് ഒളിവിൽ കഴിഞ്ഞത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റിനുള്ള സാധ്യത മുന്നിൽ കണ്ടാണ് കീഴടങ്ങിയത്. 

Also Read: Covid Cases In Kerala 2025: പുതിയ വകഭേദം, രോ​ഗികളുടെ എണ്ണം കൂടുന്നു; കൊവിഡ് കേസുകൾ കൂടുതൽ കേരളത്തിൽ

മാർച്ച് 24നാണ് പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് ഐബി ഉദ്യോ​ഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും പിന്നീട് സുകാന്തിനെതിരെ കുടുംബം രം​ഗത്തെത്തുകയായിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നായിരുന്നു കുടുംബം ആദ്യം പരാതി നൽകിയിരുന്നത്. 

എന്നാൽ പിന്നീട് സുകാന്ത് യുവതിയെ പീഡിപ്പിച്ചതിന്റെ തെളിവുകൾ കുടുംബം പൊലീസിന് കൈമാറി. ഇതോടെ സുകാന്തിനെതിരെ ബലാത്സം​ഗക്കുറ്റം കൂടി ചുമത്തി പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയായ സുകാന്ത് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് യുവതിയിൽ നിന്ന് പലപ്പോഴായി പണം കൈക്കലാക്കിയിരുന്നുവെന്നാണ് കണ്ടെത്തൽ. യുവതിയെ ചെന്നൈയിലും കൊച്ചിയിലും എത്തിച്ച് ചൂഷണം ചെയ്തതായും പരിക്കേൽപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News