)
ലഖ്നൗ: അമ്പത്തിരണ്ടുകാരിയായ റാണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുപത്തിയാറുകാരനായ കാമുകൻ അരുൺ രാജ്പുത്ത് അറസ്റ്റിൽ. അരുണിനെ ഉത്തർപ്രദേശ് പോലീസാണ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 11 ന് മെയിൻപുരിയിൽ ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിയുന്നത്.
പോലീസ് റിപ്പോർട്ട് അനുസരിച്ച് ഇരുവരും പരിചയപ്പെടുന്നത് ഇൻസ്റ്റാഗ്രാം വഴിയാണ്. പ്രായം കുറവാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി റാണി സോഷ്യൽ മീഡിയ ഫിൽട്ടറുകൾ ഉപയോഗിച്ചിരുന്നതായി പോലീസ് പറയുന്നു. ഒന്നര വർഷം നീണ്ട ബന്ധത്തിനിടെ റാണി അരുണിന് ഏകദേശം 1.5 ലക്ഷം രൂപവരെ നൽകിയിട്ടുണ്ട്. ശേഷം റാണി വിവാഹത്തിനായി നിർബന്ധിക്കുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാകുകയായിരുന്നു.
തുടർന്ന് ആഗസ്റ്റ് 10 ന് അരുൺ റാണിയെ മെയിൻപുരിയിലേക്ക് വിളിച്ചു വരുത്തുകയും പണത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ വീണ്ടും വഴക്കാകുകയും തുടർന്ന് അരുൺ റാണിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
തുടക്കത്തിൽ മൃതദേഹം തിരിച്ചറിയാൻ കഴിയാതിരുന്ന പോലീസ് സമീപ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ വിവരങ്ങൾ കൈമാറുകയായിരുന്നു. തുടർന്ന് ഫറൂഖാബാദിൽ നിന്ന് ലഭിച്ച കാണാതായ പരാതിയുമായി മൃതദേഹത്തിൻ്റെ വിവരങ്ങൾ ഒത്തുനോക്കിയാണ് പോലീസ് റാണിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും റാണിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചാൽ അവൾ പോലീസിനെയോ കുടുംബത്തെയോ സമീപിക്കുമെന്ന് ഭയപ്പെട്ടിരുന്നതായും അരുൺ പോലീസിനോട് പറഞ്ഞു.
തുടർന്ന് ഇരുവരും തമ്മിലുള്ള സംഭാഷണത്തിനായി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുക്കുയ്ക്കയും ചെയ്തു. അറസ്റ്റു ചെയ്ത പ്രതിനിലവിൽ ജയിലിലാണെന്ന് സിറ്റി പോലീസ് മേധാവി അരുൺ കുമാർ സിംഗ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.