)
തിരുവനന്തപുരം: നെടുമങ്ങാട് അന്തർ സംസ്ഥാന കവർച്ചാ സംഘം പിടിയിൽ. നെടുമങ്ങാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. നാല് പേരാണ് പിടിയിലായത്. ഇതിൽ ഒരാൾ 65ഓളം കേസുകളിൽ പ്രതിയാണ്. കാപ്പാ കേസ് പ്രതിയെ അന്വേഷിച്ച് കഴിഞ്ഞ ദിവസം നെടുമങ്ങാട് പൊലീസ് എത്തിയിരുന്നു. ഇവരുടെ പരിശോധനയിലാണ് കവർച്ചാ സംഘം പിടിയിലായത്.
അനന്തൻ, രാംകൃഷ്ണ, അഭിൻലാൽ, ഋഷിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പോത്തൻകോട്, ശ്രീകാര്യം, നെയ്യാറ്റിൻകര സ്വദേശികളാണ് പിടിയിലായത്. എല്ലാവരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. വാഹന മോഷണം, കവർച്ച തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തിരിക്കുന്നത്. ഒരു സ്ഥലത്ത് നിന്നും വാഹനം മോഷ്ടിച്ച ശേഷം ഇന്ധനം തീർന്നാൽ വഴിയിൽ ഉപേക്ഷിച്ച് അടുത്ത സ്ഥലത്ത് നിന്നും മറ്റൊരു വാഹനം മോഷ്ടിക്കുകയാണ് ഇവരുടെ പതിവ്.
കഴിഞ്ഞ ആഴ്ച ആര്യനാട് മൊബൈൽ കടയിൽ മോഷണം നടത്തിയതും ഇവർ തന്നെ എന്ന് സമ്മതിച്ചിട്ടുണ്ട്. പോത്തൻകോട് കരുർ ഇടത്താട് രാം വിവേകിൻ്റെ വീട്ടിൽ നെടുമങ്ങാട് - പോത്തൻകോട് പോലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.