Kannur Murder: കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു; പ്രതി അറസ്റ്റിൽ

Kannur Murder Udpates: കൊലപാതത്തിന് കാരണം ഇസ്മായിലും പ്രതിയും തമ്മിലുള്ള ചെറിയൊരു വഴക്കാണ് എന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Mar 24, 2025, 07:45 AM IST
  • ആന്തൂർ നഗരസഭയിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു
  • ബംഗാൾ സ്വദേശി ദലിംഖാൻ എന്ന ഇസ്മായിൽ ആണ് വെട്ടേറ്റ് മരിച്ചത്
  • ഒപ്പം താമസിച്ചിരുന്ന സുജോയ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു
Kannur Murder: കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു; പ്രതി അറസ്റ്റിൽ

കണ്ണൂർ: ആന്തൂർ നഗരസഭയിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു. ബംഗാൾ സ്വദേശി ദലിംഖാൻ എന്ന ഇസ്മായിൽ ആണ് വെട്ടേറ്റ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന സുജോയ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്നത് ഇന്നലെ രാത്രി 7:30 യോടെയാണ്.   

Add Zee News as a Preferred Source

Also Read: പേരാമ്പ്രയില്‍ യുവതിക്ക് നേരേ ആസിഡ് ആക്രമണം; മുൻഭർത്താവ് അറസ്റ്റിൽ

പ്രതി ഇസ്മയിലിനെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൻെറ്ററസിൽ കൊണ്ടുപോയി വെട്ടുകത്തി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇവരുടെ കൂടെ ഇസ്മയിലിന്റെ സഹോദരനും താമസിച്ചിരുന്നു. ഇസ്മയിലിനെ കാണാഞ്ഞതിനാൽ സഹോദരൻ തിരഞ്ഞപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ ഇസ്മയിലിനെ കണ്ടെത്തിയത്. 

ഇതിനിടയിൽ പ്രതിയായ സുജോയ് കുമാർ ഓട്ടോറിക്ഷയിൽ കയറി നാടുവിടാൻ ഗ്രാമിച്ചിരുന്നുവെങ്കിലും ഓട്ടോ ഡ്രൈവർ ഇയാളെ തന്ത്രപൂർവ്വം വളപട്ടണം പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കണ്ണൂരിലെ മൊറാഴയിൽ കരാറുകാരനായ കാട്ടാമ്പള്ളി രാമചന്ദ്രന്റെ കീഴിൽ പത്തോളം മറുനാടൻ തൊഴിലാളികൾ താമസിക്കുന്നുണ്ട്. കൊല്ലപ്പെട്ട ഇസ്മായിൽ 15 വർഷമായി രാമചന്ദ്രന്റെ കീഴിൽ ജോലി ചെയ്യുന്ന കോൺക്രീറ്റ് മേസ്തിരിയാണ്. ഇസ്‍മയിലിന്റെ മ്രിതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റു ചെയ്ത പ്രതിയെ വളപട്ടണം പോലീസ് തളിപ്പറമ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്.

Also Read: മേട രാശിക്കാരുടെ സാമ്പത്തികം മെച്ചപ്പെടും, തുലാം രാശിക്കാക്ക് ചെലവുകൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!

കൊലപാതത്തിന് കാരണം ഇസ്മായിലും പ്രതിയും തമ്മിലുള്ള ചെറിയൊരു വഴക്കാണ് എന്നാണ് റിപ്പോർട്ട്. രണ്ടു ദിവസം മുൻപാണ് ഇരുവരും തമ്മിൽ തൊഴിൽപരമായ വഴക്കുണ്ടായത്. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

 

Trending News