തിരുവനന്തപുരം: രാജ്യാന്തര ഏജൻസികൾ അന്വേഷിച്ചിരുന്ന ക്രിപ്റ്റോ കറൻസി കുറ്റവാളി അലക്സ്യേ ബെസിയോകോവ് അറസ്റ്റിൽ. കേരള പോലീസാണ് ഇയാളെ പിടികൂടിയത്. ലിത്വേനിയക്കാരനാണ് അലക്സ്യേ ബെസിയോകോവ്.
വർക്കലയിലെ റിസോർട്ടിൽ കുടുംബത്തോടൊപ്പം തങ്ങുകയായിരുന്ന അലക്സ്യേയെ ഇന്റർപോളിന്റെയും സിബിഐയുടെയും നിർദേശപ്രകാരം കേരള പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
റഷ്യ കേന്ദ്രമാക്കിയുള്ള ക്രിപ്റ്റോകറൻസി ഏജൻസി ഗരാന്റസിന്റെ സഹസ്ഥാപകനാണ് ഇയാൾ. ക്രിപ്റ്റോ തട്ടിപ്പിലെ രാജ്യാന്തര കുറ്റവാളിയാണ് ഇയാൾ. ക്രിപ്റ്റോകറൻസി ഏജൻസിയായ ഗരാന്റസ് വഴി 2019ന് ശേഷം 96 ബില്യൺ ഡോളറിന്റെ ഇടപാടാണ് നടന്നത്.
റാൻസംവെയർ, ഹാക്കിങ്, ലഹരിക്കടത്ത് സംഘങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകൾ, തീവ്രവാദം തുടങ്ങിയവയാണ് പ്രധാന കുറ്റങ്ങൾ. 2022ൽ അമേരിക്കയുടെ അംഗീകാരം നേടിയ ഈ കമ്പനിയുടെ ഇടപാടുകൾ ഒരാഴ്ച മുൻപ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും നിരോധിച്ചിരുന്നു.
ഏജൻസിയുടെ ഓഫീസുകളും പൂട്ടിച്ചു. ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പ്രകാരം, സിബിഐ നിർദേശത്തെ തുടർന്നായിരുന്നു അറസ്റ്റ്. പ്രതിയെ പൂജപ്പുര ജയിലിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത ദിവസം ഇയാളെ ഡൽഹിയിലേക്ക് കൊണ്ടുപോകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









