)
കൊച്ചി: കളമശേരിയിൽ ഒന്നാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കളമശേരി സ്വദേശി നിരഞ്ജനെയാണ് പോലീസ് പിടികൂടിയത്. മറയൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ മറയൂരിൽ നിന്ന് പിടികൂടിയത്.
പ്രതിയെ കളമശേരിയിൽ എത്തിക്കും. ഇന്ന് രാത്രി തന്നെ എത്തിക്കാനാണ് പോലീസിന്റെ ശ്രമം. പ്രതി കുട്ടിയെ രണ്ട് തവണ ഉപദ്രവിച്ചതായാണ് പോലീസിന്റെ കണ്ടെത്തൽ. ശനിയാഴ്ച രാത്രിയാണ് പോലീസിന് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്. കഴിഞ്ഞ ദിവസം കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
പോലീസ് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നു. കുട്ടിയെ മെഡിക്കൽ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടിയെ പ്രതി രണ്ട് തവണ പീഡിപ്പിച്ചതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഒളവിൽ പോയ പ്രതിയെ കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.