Kalyani Murder Case: കല്യാണി ഇനി വരില്ല; മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

Aluva Missing Girl Found Dead: കുഞ്ഞിനെ കൊല്ലാനുണ്ടായ കാരണം അടക്കമുള്ളവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യുന്നു

Written by - Zee Malayalam News Desk | Last Updated : May 20, 2025, 08:36 AM IST
  • കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
  • മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് മുങ്ങൽ വിദഗ്ധർ കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തിയത്
Kalyani Murder Case: കല്യാണി ഇനി വരില്ല; മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

മൂഴിക്കുളം: കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് മുങ്ങൽ വിദഗ്ധർ കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തിയത്. അംഗനവാടിയിൽ നിന്ന് കുട്ടിയെ വിളിച്ചു കൊണ്ടുവരുന്നതിനിടെ അമ്മ കുട്ടിയെ പുഴയിലേക്ക് എറിഞ്ഞുവെന്നാണ് കേസ്.  

Add Zee News as a Preferred Source

Also Read: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

വിഷയത്തിൽ അമ്മയ്‌ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തുമെന്നാണ് റിപ്പോർട്ട്. നിലവിൽ കുട്ടിയുടെ അമ്മ പോലീസ് കസ്റ്റഡിയിലാണ്. അവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.  അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ഇന്ന് യുവതിയെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും.   

കല്യാണിയുടെ കൊലപാതവുമായി ബന്ധപ്പെട്ട യുവതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.  കുഞ്ഞിനെ കൊല്ലാനുണ്ടായ കാരണം അടക്കമുള്ളവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടയിൽ കുട്ടിയെ അപായപ്പെടുത്താൻ അമ്മ നേരത്തെയും ശ്രമിച്ചിരുന്നതായി കുട്ടിയുടെ പിതാവിന്റെ കുടുംബം ആരോപിച്ചിട്ടുണ്ട്. കുടുംബപ്രശ്നത്തെ തുടർന്ന് യുവതി കുട്ടിയെ പലതവണ അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് പോലിസിന് മൊഴി നൽകിയിരിക്കുന്നത്. മരിച്ച കല്യാണിയുടെ അമ്മ ഭർതൃവീട്ടിൽ പീഡനം അനുഭവിച്ചതായിൽ യുവതിയുടെ ബന്ധുക്കളും പറയുന്നുണ്ട്. ഇതിനെ തുടർന്ന് ഭർത്താവിന്റെ വീട്ടിൽ നിന്നും കുട്ടിയുടെ മാറി നിൽക്കുകയായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. 

Also Read; ഗജകേസരി രാജയോഗത്താൽ ഇവരെയിനി പിടിച്ചാൽ കിട്ടില്ല ലഭിക്കും ജാക്പോട്ട് നേട്ടങ്ങൾ!

കുട്ടിയെ കാണാനില്ല എന്ന പരാതിയെ തുടർന്ന് മൂഴിക്കുളം പാലത്തിനടുത്ത് പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൂന്നുവയസ്സുകാരിയുടെ ജീവനറ്റ ശരീരം ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെ കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്സും സ്‌കൂബാ ഡൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് മൂഴിക്കുളം പാലത്തിന് സമീപമുള്ള പുഴയില്‍ മൂന്നര മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ പുഴയില്‍ നിന്നും കണ്ടെത്താൻ കഴിഞ്ഞത്.  കുട്ടിയുടെ ശരീരം പുഴയ്ക്ക് അടിയിലെ തടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു എന്നാണ് റിപ്പോർട്ട്. പാലത്തില്‍ നിന്നും എറിഞ്ഞ അതേ സ്ഥലത്തു നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.    

ഇന്നലെ വൈകുന്നേരത്തോടെയാണ് മൂന്ന് വയസ്സുകാരിയായ കല്യാണിയെ കാണാതായെന്ന വിവരം പുറംലോകം അറിഞ്ഞത്.  കുട്ടിയുടെ അമ്മയുടെ ആദ്യമൊഴി ആലുവയില്‍ വെച്ചാണ് കുട്ടിയെ കാണാതായതെന്നായിരുന്നു. തിരുവാണിയൂര്‍ പഞ്ചായത്തിലെ മറ്റക്കുഴിയിലെ അംഗനവാടിയില്‍ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിനിടയില്‍ ബസ്സില്‍ വെച്ച് കുട്ടിയെ കാണാതാവുകയായിരുന്നു എന്നായിരുന്നു അമ്മ പറഞ്ഞത്.  ഇതിനിടയിൽ കുട്ടിയുമായി അമ്മ പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. അതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്നും കുട്ടിയെ താഴേയ്ക്ക് ഇട്ടതായി അമ്മ പോലീസിന് മൊഴി നല്‍കുന്നത്.

Also Read: മാസങ്ങൾക്ക് ശേഷം മാളവ്യ, ഭദ്ര മഹാപുരുഷ രാജയോഗം; ഈ രാശിക്കാരുടെ കരിയറും ബിസിനസും തിളങ്ങും ഒപ്പം സമ്പത്തും!

കുട്ടിയുമായി അമ്മ മൂഴിക്കുളം പാലത്തിന് സമീപം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതോടെ പാലത്തിന് സമീപമുള്ള പുഴയില്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.  മാത്രമല്ല കുട്ടിയുടെ അമ്മയെ തിരികെ വീട്ടില്‍ വിടുമ്പോള്‍ ഒപ്പം കുട്ടിയുണ്ടായിരുന്നില്ല എന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യം ഓട്ടോ ഡ്രൈവര്‍ ആൺ പറഞ്ഞത്. കുറുമശ്ശേരി സ്റ്റാന്‍ഡില്‍ നിന്നും യുവതി മാത്രമാണ് തന്റെ ഓട്ടോയില്‍ കയറിയതെന്നായിരുന്നു ഡ്രൈവർ പറഞ്ഞത്. തുടർന്ന് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും പുഴയില്‍ തിരച്ചിലിനിറങ്ങി. കനത്ത മഴയും വെളിച്ചക്കുറവും തിരച്ചിലിന് പ്രതിസന്ധിയായെങ്കിലും നാട്ടുകാരുടെ സഹകരണത്തോടെ പോലീസും ഫയര്‍ഫോഴ്‌സും കല്യാണിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു. ശേഷം സ്‌കൂബാ ടീമിനെ വരുത്തി തിരച്ചില്‍ വ്യാപകമാക്കി. മൂന്നര മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ കല്യാണിയുടെ ജീവനറ്റ ശരീരം രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്തി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News