കൊച്ചി: എറണാകുളം മൂഴിക്കുളത്ത് നാല് വയസുകാരി കല്യാണിയെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന കേസിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കല്യാണിയുടെ അച്ഛൻ സുഭാഷിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സുഭാഷിന്റെ മൊഴിയുമെടുക്കും. സന്ധ്യ ഇതിന് മുൻപും കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് സുഭാഷ് ആരോപിച്ചിരുന്നു.
അതേസമയം സന്ധ്യക്ക് മാനസിക പ്രയാസങ്ങളുണ്ടെന്നാണ് സന്ധ്യയുടെ കുടുംബം പറയുന്നത്. എന്നാൽ സുഭാഷ് ഇത് നിഷേധിച്ചു. സന്ധ്യക്ക് അത്തരത്തിൽ മാനസിക പ്രയാസങ്ങൾ ഇല്ലെന്ന് ഇയാൾ പറഞ്ഞു. കുഞ്ഞിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവം നടക്കുന്നതിന് മുൻപ് അരമണിക്കൂറിലേറെ സന്ധ്യ കുഞ്ഞുമായി ആലുവ മണപ്പുറത്ത് ചെലവിട്ടതായി റിപ്പോർട്ടുണ്ട്.
റിമാൻഡിൽ കഴിയുന്ന സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇന്നലെയാണ് സന്ധ്യയെ ആലുവ കോടതി റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. കാക്കനാട് വനിതാ ജയിലാണ് സന്ധ്യയുള്ളച്. സന്ധ്യയുടെ കസ്റ്റഡി അപേക്ഷ നാളെ തന്നെ പൊലീസ് നൽകിയേക്കും. കൊലയെ കുറിച്ച് കുടുംബത്തിലെ മറ്റാർക്കെങ്കിലും അറിവുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.