മൂഴിക്കുളം: കല്യാണിയുടെ കൊലപാതകത്തിൽ പ്രതിയായ അമ്മ സന്ധ്യയ്ക്ക് പ്രായത്തിനനുസരിച്ചുള്ള ബുദ്ധി വളർച്ച ഇല്ലെന്ന് കുടുംബം. സന്ധ്യയ്ക്ക് ബുദ്ധിവളർച്ചയിൽ കുറവുണ്ടെന്ന് ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും എന്നാൽ മറ്റ് മാനസിക പ്രശ്നങ്ങളില്ലെന്നും സന്ധ്യയുടെ അമ്മ അല്ലി പ്രതികരിച്ചു.
Also Read: സന്ധ്യയുടെ സ്വഭാവത്തിൽ ദുരൂഹത; അവർക്കൊപ്പം പോകരുതെന്ന് കുട്ടികളോട് പറഞ്ഞതാണ്: കല്യാണിയുടെ അച്ഛൻ
ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആവശ്യമനുസരിച്ച് നേരത്തേ അങ്കമാലിയിലെ ആശുപത്രിയില്‍ സന്ധ്യയെ പരിശോധനയ്ക്ക് വിധേയയാക്കിയെന്നും ഈ പരിശോധനയിലാണ് ബുദ്ധിവളർച്ച കുറവുള്ളതായി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും സന്ധ്യയുടെ വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷമായെന്നും അല്ലി വ്യക്തമാക്കി.
സന്ധ്യയുടെ മൂത്തമകന്‍ ആറാംക്ലാസിലാനിന്ന് പറഞ്ഞ സന്ധ്യയുടെ അമ്മ ഇന്നലെ മകള്‍ വന്നപ്പോള്‍ കൊച്ച് കൂടെയുണ്ടായിരുന്നില്ലെന്നും കൊച്ച് എവിടെയെന്ന് ചോദിച്ചപ്പോള്‍ ഒന്നുംപറഞ്ഞില്ല തല കീഴ്‌പോട്ട് നോക്കി ഇരിക്കുകയായിരുന്നുവെന്നും. മൂന്നുമണിക്ക് മകളെ കാണാനില്ലെന്ന് പറഞ്ഞ് മരുമകന്‍ വിളിച്ചിരുന്നുവന്നും. പിന്നെ ഓട്ടോക്കാരന്‍ പറഞ്ഞാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും അവർ പറഞ്ഞു. എന്നിട്ടും മകൾക്ക് ഒരു കൂസലും ഇല്ലായിരുന്നുവെന്നും പറഞ്ഞ അല്ലി കുറേനേരം കഴിഞ്ഞപ്പോള്‍ ബസില്‍നിന്ന് ഇറങ്ങിയപ്പോള്‍ മകളെ കണ്ടില്ലെന്ന് അവള്‍ പറഞ്ഞുവെന്നും പിന്നീട് കാര്യങ്ങള്‍ ചോദിച്ചറിയട്ടെ എന്നുപറഞ്ഞ് പോലീസ് സന്ധ്യയെ കൊണ്ടുപോയിയെന്നുമാണ് പറഞ്ഞത്.
ഇപ്പോഴും കൊച്ചിനെ ഒക്കത്ത് വച്ചുകൊണ്ടുനടക്കുന്ന സന്ധ്യക്ക് മാനസിക പ്രയാസമില്ലെന്നും ദേഷ്യം വന്നാണ് ഒച്ചപ്പാടുണ്ടാക്കുമെന്നും പറഞ്ഞ അമ്മ ഭർതൃ വീട്ടിൽ പലപ്പോഴും വഴക്കാണെന്നും ഭർത്താവ് തല്ലാറുണ്ടെന്നും കുഞ്ഞിനെ കൊള്ളാൻ കാരണമെന്താണെന്ന് അറിയില്ലെന്നും പറഞ്ഞു.
ഇന്നലെ വൈകുന്നേരത്തോടെയാണ് മൂന്ന് വയസ്സുകാരിയായ കല്യാണിയെ കാണാതായെന്ന വിവരം പുറംലോകം അറിഞ്ഞത്. കുട്ടിയുടെ അമ്മയുടെ ആദ്യമൊഴി ആലുവയില്‍ വെച്ചാണ് കുട്ടിയെ കാണാതായതെന്നായിരുന്നു. തിരുവാണിയൂര്‍ പഞ്ചായത്തിലെ മറ്റക്കുഴിയിലെ അംഗനവാടിയില്‍ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിനിടയില്‍ ബസ്സില്‍ വെച്ച് കുട്ടിയെ കാണാതാവുകയായിരുന്നു എന്നായിരുന്നു അമ്മ പറഞ്ഞത്. ഇതിനിടയിൽ കുട്ടിയുമായി അമ്മ പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. അതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്നും കുട്ടിയെ താഴേയ്ക്ക് ഇട്ടതായി അമ്മ പോലീസിന് മൊഴി നല്‍കുന്നത്.
Also Read: ഗജകേസരി രാജയോഗത്താൽ ഇവരെയിനി പിടിച്ചാൽ കിട്ടില്ല ലഭിക്കും ജാക്പോട്ട് നേട്ടങ്ങൾ!
കുട്ടിയുമായി അമ്മ മൂഴിക്കുളം പാലത്തിന് സമീപം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതോടെ പാലത്തിന് സമീപമുള്ള പുഴയില്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. മാത്രമല്ല കുട്ടിയുടെ അമ്മയെ തിരികെ വീട്ടില്‍ വിടുമ്പോള്‍ ഒപ്പം കുട്ടിയുണ്ടായിരുന്നില്ല എന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യം ഓട്ടോ ഡ്രൈവര്‍ ആൺ പറഞ്ഞത്. കുറുമശ്ശേരി സ്റ്റാന്‍ഡില്‍ നിന്നും യുവതി മാത്രമാണ് തന്റെ ഓട്ടോയില്‍ കയറിയതെന്നായിരുന്നു ഡ്രൈവർ പറഞ്ഞത്. തുടർന്ന് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും പുഴയില്‍ തിരച്ചിലിനിറങ്ങി. കനത്ത മഴയും വെളിച്ചക്കുറവും തിരച്ചിലിന് പ്രതിസന്ധിയായെങ്കിലും നാട്ടുകാരുടെ സഹകരണത്തോടെ പോലീസും ഫയര്‍ഫോഴ്‌സും കല്യാണിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു. ശേഷം സ്‌കൂബാ ടീമിനെ വരുത്തി തിരച്ചില്‍ വ്യാപകമാക്കി. മൂന്നര മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ കല്യാണിയുടെ ജീവനറ്റ ശരീരം രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.