Crime News: 2 യുവതികൾക്കെതിരേ കാപ്പ ചുമത്തി, ആറുമാസം സ്റ്റേഷനിലെത്തി ഒപ്പിടണം; സംഭവം തൃശൂരിൽ

KAPA Imposed: ഇവര്‍ കവര്‍ച്ച കേസിലും വീടുകയറി ആക്രമണം നടത്തിയ കേസിലും പ്രതികളാണ്

Written by - Zee Malayalam News Desk | Last Updated : Jun 17, 2025, 02:33 PM IST
  • ണ്ട് സ്ത്രീകളുടെ പേരില്‍ കാപ്പ ചുമത്തി പോലീസ്
  • കരയാമുട്ടം ചിക്കവയലില്‍ വീട്ടില്‍ സ്വാതി, വലപ്പാട് ഇയ്യാനി ഹിമ എന്നിവര്‍ക്കെതിരേയാണ് പോലീസ് നടപടി
Crime News: 2 യുവതികൾക്കെതിരേ കാപ്പ ചുമത്തി, ആറുമാസം സ്റ്റേഷനിലെത്തി ഒപ്പിടണം; സംഭവം തൃശൂരിൽ

തൃശ്ശൂര്‍: രണ്ട് സ്ത്രീകളുടെ പേരില്‍ കാപ്പ ചുമത്തി പോലീസ്. കരയാമുട്ടം ചിക്കവയലില്‍ വീട്ടില്‍ സ്വാതി, വലപ്പാട് ഇയ്യാനി ഹിമ എന്നിവര്‍ക്കെതിരേയാണ് പോലീസ് നടപടി. 

Also Read: ഇറാൻ-ഇസ്രയേൽ സംഘർഷം; ഇറാൻ്റെ ഔദ്യോഗിക മാധ്യമ ആസ്ഥാനത്തിന് നേരെ ആക്രമണം

ഇവർ ആറു മാസത്തേക്ക് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ വന്ന് ഒപ്പുവെക്കണം.  കവര്‍ച്ച കേസിലും വീടുകയറി ആക്രമണം നടത്തിയ കേസിലും ഇവര്‍ പ്രതികളാണെന്നാണ് റിപ്പോർട്ട്. വലപ്പാട് എസ്എച്ച്ഒ ആയ എംകെ. രമേഷ്, സബ് ഇന്‍സ്‌പെക്ടര്‍ ഹരി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആഷിക്, സുബി സെബാസ്റ്റ്യന്‍ എന്നിവരാണ് കേസിൽ നടപടിക്ക് നേതൃത്വം നല്‍കിയത്.

ലൈം​ഗീകമായി പീഡിപ്പിച്ചു; കേരളത്തിലെ രണ്ട് പൂജാരിമാർക്കെതിരെ ബെംഗളൂരു യുവതി, ഒരാൾ അറസ്റ്റിൽ

ക്ഷേത്ര പൂജാരിമാർ ബ്ലാക്ക് മെയിൽ ചെയ്ത് ലൈം​ഗിക ചൂഷണം നടത്തിയതായി പരാതി. ബെം​ഗളൂരുവിലെ ബെലന്ദൂരിലുള്ള സ്ത്രീയാണ് കേരളത്തിലെ രണ്ട് പൂജാരിമാർക്കെതിരെ പരാതി നൽകിയത്. തൃശൂരിലെ ഒരു ക്ഷേത്രത്തിലെ പൂജാരിമാർക്കെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്.  നഗ്ന വീഡിയോ കോളിന് നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് സ്ത്രീ ആരോപിച്ചിരിക്കുന്നത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.

Also Read: ആഭരണപ്രേമികൾക്ക് ആശ്വാസം; സ്വർണവില ഇന്നും കുറഞ്ഞു!

ഭർത്താവ് മരിച്ച ഇവർ ഇൻസ്റ്റാ​ഗ്രാം വഴിയാണ് പെരിങ്ങോട്ടുകര ക്ഷേത്രത്തെ കുറിച്ച് മനസിലാക്കുന്നത്. തനിക്കെതിരെ ദുർമന്ത്രവാദം നടന്നിട്ടുള്ളതായി പൂജാരിമാർ സ്ത്രീയോട് പറഞ്ഞു. ഇതിന് പരിഹാരമായി ഒരു പൂജ നടത്താമെന്നും ഇതിന് 24,000 രൂപ ചെലവാകുമെന്നും പറഞ്ഞ് അരുൺ എന്ന് പേരുള്ള പൂജാരി ഇവരെ ബന്ധപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ഇയാൾ തന്റെ ഫോൺ നമ്പർ വാങ്ങിയെന്നും രാത്രിയിൽ വാട്ട്‌സ്ആപ്പ് കോൾ വിളിക്കാൻ തുടങ്ങിയെന്നും സ്ത്രീ ആരോപിക്കുന്നു. പലപ്പോഴും വീഡിയോയിൽ നഗ്നത പ്രദർശിപ്പിക്കാറുണ്ടെന്നും ആചാരത്തിന്റെ ഭാഗമായി താനും അങ്ങനെ ചെയ്യണമെന്ന് ഇയാൾ ആവശ്യപ്പെട്ടുവെന്നും അവർ പറഞ്ഞു.

എന്നാൽ സ്ത്രീ ഇതിന് വിസമ്മതിച്ചപ്പോൾ കുട്ടികൾക്ക് ദോഷം വരുത്തുന്ന പൂജകൾ ചെയ്യുമെന്ന് അരുൺ ഭീഷണിപ്പെടുത്തി. ഇത് ഭയന്ന് അവരെ അനുസരിച്ച സ്ത്രീയുടെ വീഡിയോ എടുത്ത് ബ്ലാക്ക് മെയിൽ ചെയ്തുവെന്നും ആരോപിക്കുന്നു. പിന്നീട് മുഖ്യ പൂജാരി ഉണ്ണി ദാമോദരനും ചേർന്ന് ഇവരെ ക്ഷേത്രത്തിലെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ലൈം​ഗീകമായി ഉപദ്രവിച്ചുവെന്നും സ്ത്രീ ആരോപിക്കുന്നു. തുടർന്ന ബെം​ഗളൂരുവിലേക്ക പോയ ഇവർ സ്ക്രീൻഷോട്ടുകൾ, കോൾ ലോഗുകൾ, ഓഡിയോ റെക്കോർഡിംഗുകൾ എന്നിവയുൾപ്പെടെയുള്ള തെളിവുകൾ നിരത്തി പരാതി നൽകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News