മംഗളൂരു: കർണാടകയുടെ ചരിത്രത്തിലെ വൻ ലഹരിവേട്ട. 75 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി രണ്ട് ദക്ഷിണാഫ്രിക്കൻ സ്ത്രീകൾ അറസ്റ്റിൽ. ഇവരിൽ നിന്ന് സിന്തറ്റിക് ലഹരിയായ എംഡിഎംഎ പിടികൂടി. 37.87 കിലോഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ആഭ്യന്തര വിമാനത്തിലാണ് ഇവർ മയക്കുമരുന്ന് കടത്തിയതെന്ന് പോലീസ് പറഞ്ഞു.
കർണാടക പോലീസ് ഇതുവരെ പിടികൂടിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. സൗത്ത് ആഫ്രിക്കൻ സ്വദേശികളായ അഡോണിസ് ജബുലൈൽ (31), ഒലിജോ ഇവാൻസ് (30) എന്നിവരാണ് അറസ്റ്റിലായതെന്ന് അനുപം അഗർവാൾ അറിയിച്ചു.
ALSO READ: ലഹരിക്കടത്ത് ശൃംഖലയിലെ കണ്ണികൾ; നൈജീരിയൻ സ്വദേശിയുൾപ്പെടെ രണ്ട് പേർ പിടിയിൽ
2024ൽ മയക്കുമരുന്നുമായി ഹൈദർ അലി എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ തുടരന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. ഹൈദറിൽ നിന്ന് 15 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തിരുന്നത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ നിന്ന് നൈജീരിയക്കാരനായ പീറ്റർ ഇകെഡി ബെലോൻവുവിനെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 6.24 കിലോ ഗ്രാം എംഡിഎംഎ പിടികൂടി. ബെലോൻവുവിനെ ചോദ്യം ചെയ്തതിൽ നിന്ന് ദക്ഷിണാഫ്രിക്കൻ സ്ത്രീകൾ ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് എംഡിഎംഎ വലിയ അളവിൽ എത്തിച്ചുനൽകുന്നതായി മനസ്സിലാക്കി. രണ്ടാഴ്ച കൂടുമ്പോഴാണ് രണ്ട് സ്ത്രീകൾ ഡൽഹിയിൽ നിന്ന് ബെംഗളൂരുവിൽ എത്തി മയക്കുമരുന്ന് നൽകി മടങ്ങുന്നത്.
ALSO READ: കോട്ടയത്ത് കഞ്ചാവുമായി 10ാം ക്ലാസുകാരൻ പിടിയിൽ
രണ്ടാഴ്ച കൂടുമ്പോൾ രണ്ട് സ്ത്രീകൾ ഡൽഹിയിൽ നിന്ന് വിമാനമാർഗം ബെംഗളൂരുവിൽ എംഡിഎംഎ എത്തിച്ച് 24 മണിക്കൂറിനുള്ളിൽ ഡൽഹിയിലേക്ക് തിരികെ പോയതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറ് മാസമായി സെൻട്രൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.