)
ബെംഗളൂരു: കർണാടകയിലെ പുത്തൂരിൽ അനധികൃത കന്നുകാലികടത്തിനിടെ മലയാളി ലോറി ഡ്രൈവറെ വെടിവച്ച് പൊലീസ്. കാസർകോട് സ്വദേശി അബ്ദുള്ള എന്നയാൾക്കാണ് കർണാടക പൊലീസിന്റെ വെടിയേറ്റത്. പൊലീസ് പരിശോധന നടത്തുന്നതിനിടെ നിർത്താതെ പോയതിനെ തുടർന്നാണ് സംഭവം. അബ്ദുള്ളയെ പിന്തുടർന്നെത്തിയ പുത്തൂർ റൂറൽ പൊലീസ് സംഘം കാലിൽ വെടിയുതിർക്കുകയായിരുന്നു.
ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ ഈശ്വരമംഗളത്ത് ഊടുവഴിയിലൂടെ ലോറിയിൽ കന്നുകാലികളെ കടത്താനായിരുന്നു അബ്ദുള്ളയുടെ ശ്രമം. എന്നാൽ ഇതിനിടെ പൊലീസ് പിടികൂടുകയും വെടിയേൽക്കുകയുമായിരുന്നു. ഐഷർ ലോറിയിൽ 10 കന്നുകാലികളാണ് ഉണ്ടായിരുന്നത്. വാഹനം പൊലീസ് തടഞ്ഞെങ്കിലും അബ്ദുള്ള നിർത്താതെ പോയി. പിന്നാലെ പൊലീസുമുണ്ടായിരുന്നു. പത്ത് കിലോമീറ്ററോളം ദൂരം ചേസിംഗ് തുടർന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.
മറ്റൊരു വഴിയിലൂടെ പൊലീസ് എത്തി പൊലീസ് വാഹനം ലോറിക്ക് കുറുകെയിട്ടു. ഇതിലേക്ക് അബ്ദുള്ള ലോറി ഇടിപ്പിച്ചതിനാലാണ് വെടിയുതിർക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. ജംബുരാജ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് രണ്ട് റൗണ്ട് വെടിയുതിർത്തത്. ഒരു വെടിയുണ്ട വാഹനത്തിലും മറ്റൊന്ന് ഇയാളുടെ കാലിലും കൊണ്ടു. ഇതോടെ കൂടെയുണ്ടായിരുന്ന സഹായി ഓടി രക്ഷപ്പെടുകയായിരുന്നു. അബ്ദുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനധികൃത കന്നുകാലി കടത്തിന് ബെല്ലാരി പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്യുകയും ചെയ്തു. രക്ഷപ്പെട്ട സഹായിക്കായി പൊലീസ് അന്വേഷണം തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.